വീഡിയോ ദൃശ്യം 
Entertainment

എൽഡിഎഫ് ജയം ആഘോഷിച്ച് വിനായകൻ, ഇലത്താളം കൊട്ടി ജോജുവും; വിഡിയോ വൈറൽ 

താളം പിടിക്കുന്ന ജോജുവും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനുമാണ് വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ എൽഡിഎഫ് വിജയത്തിന്റെ ആഹ്ളാദപ്രകടനത്തിൽ പങ്കെടുത്ത് നടന്മാരായ ജോജു ജോർജും വിനായകനും. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളിൽ കാണാനാകുക. 

വിജയാഘോഷം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് നടന്മാർ കണ്ടുമുട്ടിയത്. ലാൽ ജോസ് സിനിമയുടെ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു ജോജു ഇവിടെ. ഇതിനിടെയാണ് ഇടതുമുന്നണി പ്രവർത്തകർക്കൊപ്പം ആഹ്ലാദപ്രകടനത്തിൽ വിനായകനെ കണ്ടത്. 

കൊച്ചി കോർപ്പറേഷൻ 63-ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐഎമ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. എൽഡിഎഫിൻറെ സിറ്റിംഗ് സീറ്റ് ആണിത്. 687 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ബിന്ദു ശിവൻ ജയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT