യൂസഫ് ഹുസൈൻ 
Entertainment

നടൻ യൂസഫ് ഹുസൈൻ അന്തരിച്ചു 

കോവിഡ് ബാധിച്ചതിനെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടൻ യൂസഫ് ഹുസൈൻ(73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. മരുമകനും സംവിധായകനുമായ ഹൻസൽ മെഹ്തയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. 

നടന്മാരായ അഭിഷേക് ബച്ചൻ, മനോജ് ബാജ്‌പെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  2003ൽ ആദ്യമായി ഒന്നിച്ചഭിനയിച്ച കുച്ച് നാ ഹോ മുതലുള്ള അടുപ്പം കുറിച്ചാണ് അഭിഷേക് ആദരാഞ്ജലികൾ നേർന്നത്. ദൂം 2, റയീസ്, റോഡ് ടു സങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് യൂസഫ് ഹുസൈൻ. 

യൂസഫിന്റെ മകൾ സഫീനയുടെ ഭർത്താവാണ് ഹൻസൽ മെഹ്ത. തന്റെ സിനിമാജീവിതത്തിൽ യുസഫ് വഹിച്ച പങ്ക് ഓർത്തുകൊണ്ടായിരുന്നു ഹൻസലിന്റെ കുറിപ്പ്. സംവിധായകനെന്ന നിലയിൽ താൻ ബുദ്ധിമുട്ടിലായപ്പോൾ, കരിയർ അവസാനിച്ചെന്ന് കരുതിയപ്പോൾ യൂസഫാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം തനിക്ക് അമ്മായച്ഛനല്ല മറിച്ച് അച്ഛൻ തന്നെയായിരുന്നെന്നും ഹൻസൽ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു