Anaswara Rajan വിഡിയോ സ്ക്രീൻ‌ഷോട്ട്
Entertainment

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

എന്നാൽ ആ സമയത്ത് വൈബ് സെറ്റായില്ല എന്ന് ഇടപെട്ടുകൊണ്ട് അനശ്വര പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് അനശ്വര രാജൻ. മലയാളവും കടന്ന് മറ്റു ഭാഷകളിലേക്കും ചേക്കേറിയിരിക്കുകയാണ് അനശ്വരയിപ്പോൾ. 'ചാംപ്യൻ' എന്ന ചിത്രത്തിലൂടെയായിരുന്നു അനശ്വരയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. 'വിത്ത് ലവ്' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെയും മനം കവരാൻ ഒരുങ്ങുകയാണ് അനശ്വര.

'ടൂറിസ്റ്റ് ഫാമിലി' എന്ന ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ആണ് വിത്ത് ലവ്വിൽ നായകനായെത്തുന്നത്. മഥൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകരിപ്പോൾ. ഇപ്പോഴിതാ സിനിമയുടെ വൈബ് സെറ്റാകാൻ താൻ മണ്ടിയെപ്പോലെ അഭിനയിച്ചിരുന്നു എന്ന് പറയുകയാണ് അനശ്വര.

മൂന്നു ദിവസത്തെ വർക്ക്‌ഷോപ്പ് നടത്തിയപ്പോൾ തനിക്കും മഥനും അനശ്വരയ്ക്കും വൈബ് സെറ്റായി എന്ന് അബിഷൻ പറഞ്ഞു. എന്നാൽ ആ സമയത്ത് വൈബ് സെറ്റായില്ല എന്ന് ഇടപെട്ടുകൊണ്ട് അനശ്വര പറഞ്ഞു. 'വലിയ നടനാണ്, സൂപ്പർ സ്റ്റാർ മൂഡിലായിരിക്കും, ഇവരോട് സംസാരിക്കണോ എന്നെല്ലാമാണ് താൻ ചിന്തിച്ചതെന്നും' അനശ്വര പറഞ്ഞു.

അനശ്വരയോട് സംസാരിക്കാൻ തനിക്കും പേടിയായിരുന്നുവെന്ന് അബിഷൻ പറയുന്നു. ഇംപ്രൊവൈസേഷനെ കുറിച്ചോ മറ്റോ എന്തെങ്കിലും സംസാരിച്ചാൽ, 'ഇവൻ ഏതാണീ കോമാളി' എന്ന് അനശ്വര വിചാരിക്കുമോ എന്നായിരുന്നു പേടി. അനശ്വരയെ കുറിച്ച് ഹീറോയിൻ ഇമേജാണ് തന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ അനശ്വര ചെയ്ത ഒരു കാര്യം ആ ഇമേജിനെ പൂർണമായി തകർത്തുവെന്നും അബിഷൻ പറഞ്ഞു.

പിന്നാലെയാണ് താൻ സെറ്റിൽ മണ്ടിയായി അഭിനയിച്ചുവെന്ന് അനശ്വര പറഞ്ഞത്. അബിഷനുമായി വൈബ് കിട്ടാനാണ് അങ്ങനെ ചെയ്തത്. അങ്ങനെ താൻ ഇവരുടെ ലെവലിലേക്ക് വന്നുവെന്നും തമാശയായി അനശ്വര പറഞ്ഞു. വലിയൊരു മണ്ടത്തരമാണ് അനശ്വര അതിനായി ചെയ്തതെന്ന് അപ്പോൾ അബിഷൻ പറഞ്ഞു. അത് കാമറ ഓഫാക്കിയ ശേഷം പറയാമെന്നും അബിഷൻ പൊട്ടിച്ചിരിയോടെ പറഞ്ഞു.

Cinema News: Actress Anaswara Rajan talks about her new film With Love.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT