Anupama Parameswaran ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇങ്ങനെയൊരു സിനിമ ചെയ്യാൻ കുറച്ച് ധൈര്യം വേണം, ഒരുപാട് കഷ്ടപ്പെട്ടു'; പ്രസ് മീറ്റിൽ പൊട്ടിക്കരഞ്ഞ് അനുപമ

സ്ത്രീ കേന്ദ്ര കഥാപാത്രമായ ഒരു ചിത്രം റിലീസ് ചെയ്യിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് അനുപമ.

സമകാലിക മലയാളം ഡെസ്ക്

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി അന്യഭാഷകളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അനുപമ പരമേശ്വരൻ. പർദ്ദയാണ് അനുപമയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരയുന്ന അനുപമയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സ്ത്രീ കേന്ദ്ര കഥാപാത്രമായ ഒരു ചിത്രം റിലീസ് ചെയ്യിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് അനുപമ. ‘ഇത് എന്റെ സിനിമ ആയതു കൊണ്ടല്ല നിങ്ങളോട് കാണാൻ ആവശ്യപ്പെടുന്നത്. എന്റെ പല സിനിമകളെയും ഞാൻ തന്നെ വിമർശിക്കാറുണ്ട്. പക്ഷേ ഈ സിനിമയിൽ എനിക്ക് വിമർശിക്കാൻ ഒന്നുമില്ല.

സിനിമ തിയറ്ററിലെത്തിക്കാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്’, അനുപമ നിറകണ്ണുകളോടെ പറഞ്ഞു. അനുപമയുടെ തൊട്ടടുത്തിരുന്ന സംവിധായകനും നിർമാതാവും അനുപമയെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. "വർഷങ്ങളോളം ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള വളരെ സ്പെഷ്യലായ ഒരു സിനിമയാണിത്.

ഇതുപോലെയുള്ള സിനിമകൾ നിർമിക്കാൻ കുറച്ച് ധൈര്യം വേണം. ഇത്തരമൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു".- അനുപമ കൂട്ടിച്ചേർത്തു. പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പർദ്ദ സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ കണ്ട്രെ​ഗുലയാണ്. ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഓഗസ്റ്റ് 22 ന് ചിത്രം തിയറ്ററുകളിലെത്തും. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ജെഎസ്കെ ആണ് അനുപമയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ മലയാള ചിത്രം.

Cinema News: Actress Anupama Parameswaran talks about her upcoming movie Paradha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

പ്രശ്‌നങ്ങളില്‍ പരിഹാരം; ജോലി രംഗത്ത് പുതിയ അവസരങ്ങള്‍

റണ്‍മല താണ്ടി ദക്ഷിണാഫ്രിക്ക, റായ്പൂരില്‍ ഇന്ത്യയ്ക്ക് തോല്‍വി

'വെട്ടുകിളിക്കൂട്ടങ്ങളേ, ദാ അവള്‍ വന്നിട്ടുണ്ട്'; രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ഷഹനാസിന് പിന്തുണയുമായി ഹണി ഭാസ്‌കരന്‍

18 ദിവസം, ശബരിമലയില്‍ ദര്‍ശനം നടത്തിയത് 15 ലക്ഷം ഭക്തര്‍

SCROLL FOR NEXT