"സൗബിന്റെ പവർ ഹൗസ് പെർഫോമൻസ്", നടന് അഭിനന്ദന പ്രവാഹം; 'മലയാള സിനിമ മറക്കല്ലേ' എന്ന് സോഷ്യൽ മീഡിയ

കൂലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ ഒട്ടുമിക്ക താരങ്ങളും സൗബിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.
Coolie, Soubin Shahir
Coolie, Soubin Shahirഫെയ്സ്ബുക്ക്
Updated on
1 min read

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തി നടനായും സംവിധായകനായും നിർമാതാവും തിളങ്ങി നിൽക്കുകയാണ് സൗബിൻ ഷാഹിർ. ഒരു നടൻ എന്ന നിലയിൽ മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ സൗബിൻ നമ്മെ അമ്പരപ്പിച്ചിട്ടുണ്ട്. അമ്പിളി, കുമ്പളങ്ങി നൈറ്റ്സ്, പ്രേമം, വികൃതി, പ്രാവിൻകൂട് കള്ള് ഷാപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിലെ സൗബിന്റെ പ്രകടനം മറക്കാനാകത്തതാണ്.

ഇപ്പോഴിതാ മലയാളത്തിന് പുറമേ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൗബിൻ. അതും ഏതൊരു നടനും കൊതിക്കുന്ന രജനികാന്ത് ചിത്രത്തിലൂടെ. ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിലെത്തിയ കൂലിയിൽ ഒരു മുഴുനീള കഥാപാത്രമായി തന്നെയാണ് സൗബിനെത്തിയത്. ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിച്ചത്.

മുഴുനീള കഥാപാത്രമാണെന്ന് മാത്രമല്ല, രജനികാന്ത്, നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര എന്നിവർക്കൊപ്പമെല്ലാം സൗബിന് സ്ക്രീൻ സ്പെയ്സുമുണ്ടായിരുന്നു. കൂലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ ഒട്ടുമിക്ക താരങ്ങളും സൗബിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.

"സൗബിൻ അഭിനയിച്ച 2-3 സീൻസ് ലോകേഷ് കാണിച്ച് തന്നു, ഞാൻ ഞെട്ടി പോയി, What an Actor"- എന്നാണ് സൗബിനെക്കുറിച്ച് സാക്ഷാൽ രജനികാന്ത് പറഞ്ഞത്. "എന്തൊരു എനർജിയാണ്, ഇത്രയും കഴിവുള്ള ഒരാളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം"- നാഗാർജുന പറഞ്ഞു. "കൂലി റിലീസ് കഴിഞ്ഞാൽ സൗബിൻ സാർ ആയിരിക്കും ടൗണിലെ സംസാരം"- ലോകേഷ് കനകരാജ് പറഞ്ഞതിങ്ങനെയാണ്.

t.co
Coolie, Soubin Shahir
'പട്ടി ഷോയ്ക്ക് ഉത്തരം പറയാൻ സമയമില്ലെന്ന്' വിജയ് ബാബു; മറുപടിയുമായി സാന്ദ്ര തോമസ്

സൗബിൻ ശരിക്കും പ്രേക്ഷകരെെ ഞെട്ടിച്ചോ. എന്താണ് സോഷ്യൽ മീഡിയയിലെ പ്രതികരണം എന്ന് നോക്കിയാലോ. സൗബിന്റെ പെർഫോമൻസിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരും രം​ഗത്തെത്തിയിരിക്കുന്നത്.

Coolie, Soubin Shahir
എന്റെ നവാസ് പൂര്‍ണ ആരോഗ്യവനാണെന്നാണ് കരുതിയത്, സൂചനകളുണ്ടായിട്ടും അവന്‍ ശ്രദ്ധക്കുറവ് കാണിച്ചു; ഉള്ളുനീറി നിയാസ്
twitter.com

"ഒരു പരിധിവരെ നിങ്ങളാണ് ഈ പടം കണ്ടിരിക്കാൻ പ്രേരിപ്പിച്ചത്... മലയാള സിനിമ മറക്കല്ലേ", "സൗബിന്റെ അഴിഞ്ഞാട്ടം", "സൗബിന്റെ പവർ ഹൗസ് പെർഫോമൻസ്", "കൂലി സൗബിൻ തൂക്കി", "ദയാലും‌‌ ഭാര്യയും പൊളിച്ചു", "ദയാലായി സൗബിൻ ജീവിക്കുകയായിരുന്നു", "സൗബിൻ ഷാഹിർ റോക്സ്" എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Coolie, Soubin Shahir
'കൂലി' പവർ ഹൗസ് അല്ല, പവർ കട്ട്; റിവ്യൂ | Coolie Review
twitter.com

ഇനിയും അന്യഭാഷാ ചിത്രങ്ങളിൽ നിന്ന് അവസരങ്ങൾ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നവരും കുറവല്ല. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലി നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ പൂജ ഹെ​ഗ്‍ഡെയ്ക്കൊപ്പമുള്ള സൗബിന്റെ മോണിക്ക എന്ന പാട്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു.

Summary

Cinema News: Actor Soubin Shahir gets a lot of praise for his performance in Rajinikanth Coolie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com