ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

​ഗർഭിണി ആയിരുന്നപ്പോൾ ഇട്ട വസ്ത്രങ്ങൾ അനുഷ്ക വിൽക്കുന്നു; പണം ചാരിറ്റിക്ക് 

പണം സ്‌നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും

സമകാലിക മലയാളം ഡെസ്ക്

ഗർഭകാലത്ത് ധരിച്ച വസ്ത്രങ്ങൾ ഓൺലൈനിൽ വിൽപനയ്ക്ക് വച്ച് ബോളിവുഡ് നടി അനുഷ്‌ക ശർമ. വസ്ത്രങ്ങൾ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് അനുഷ്ക പറഞ്ഞു. വസ്ത്രങ്ങൾ വിറ്റ് കിട്ടുന്ന പണം സ്‌നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. 

ഇത്തരത്തിൽ വസ്ത്രങ്ങൾ കൈമാറ്റം ചെയ്യുന്നത് പരിസ്ഥിതി സംരക്ഷണത്തിന് വലിയ മുതൽക്കൂട്ടാണെന്ന് പ്രീലവ്ഡ് സെയിലിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചുള്ള വിഡിയോയിൽ അനുഷ്ക പറഞ്ഞു. "എന്റെ ഗർഭകാലത്ത് മാത്രം വളരെ കുറച്ച് ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ. പക്ഷെ ഈ ഓരോ വസ്ത്രവും നിർമിക്കാൻ പ്രകൃതിയിൽ നിന്നെടുത്ത വിഭവങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇത്തരത്തിൽ വസ്ത്രങ്ങൾ പങ്കുവയ്ക്കുന്ന രീതി വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗർഭിണികൾ പുതിയ വസ്ത്രങ്ങൾക്ക് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത്", വിഡിയോയിൽ അനുഷ്ക പറഞ്ഞു.  

ഡോൾസ് വീ എന്ന സോഷ്യൽ എന്റർപ്രൈസ് വെബ്സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിലാണ് താരത്തിന്റെ വസ്ത്രങ്ങൾ ലഭിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT