ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കോഹിനൂർ നായിക അപർണ വിനോദ് വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

അപർണ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടി അപർണ വിനോദ് വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയായ റിനിൽരാജാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അപർണ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്. 

നിന്നെ കണ്ടുമുട്ടിയ ദിവസമാണ് എല്ലാം തുടങ്ങിയത് എന്ന അടിക്കുറിപ്പിലാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ താരം പങ്കുവച്ചത്.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. പിങ്ക് ലഹങ്ക അണിഞ്ഞ് അതിസുന്ദരിയായാണ് അപർണയെ ചിത്രങ്ങളിൽ കാണുന്നത്.  

2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപർണ അഭിനയരംഗത്തെത്തി. ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്. വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം പ്രത്യക്ഷപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21