ആര്യ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ബ്ലൗസ്‌ തിരിച്ചിട്ടിരുന്നെങ്കിൽ തകർത്തേനെ': മറുപടിയുമായി ആര്യ

നെ​ഗറ്റീവ് കമന്റുമായി എത്തിയ ആൾക്ക് ആര്യ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലും ടെലിവിഷനിലും ഒരുപോലെ ശ്രദ്ധേയയാണ് ആര്യ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവാറുണ്ട്. താരത്തിന്റെ ഓണം ഫോട്ടോഷൂട്ടും ആരാധകരുടെ മനംകവർന്നിരുന്നു. അതിനിടെ നെ​ഗറ്റീവ് കമന്റുമായി എത്തിയ ആൾക്ക് ആര്യ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

സെറ്റുസാരിയിലാണ് ആര്യ എത്തിയത്. ഓഫ് ഷോൾഡർ ബ്ലൗസിനൊപ്പമാണ് താരം സെറ്റ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. തലയിൽ തുളസി മാലയും സ്വർണാഭരണങ്ങളുമായി പരമ്പരാ​ഗത രീതിയിലാണ് ആര്യ അണിഞ്ഞൊരുങ്ങിയത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. എന്നാൽ അതിനൊപ്പം തന്നെ ​ഗ്ലാമറസ് വേഷത്തെ വിമർശിച്ചുകൊണ്ടും ഒരു വിഭാ​ഗം എത്തി. 

ആ ബ്ലൗസ്‌ തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്നായിരുന്നു ഒരാളുടെ കമന്റ്. വൈകാതെ വിമർശനത്തിന് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി. ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ. ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ചോയ്‌സാണ്.- എന്നായിരുന്നു മറുപടി. 

ബഡായ് ബം​ഗ്ലാവിലൂടെയാണ് ആര്യ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായും താരം നിറഞ്ഞുനിന്നു. അതിനിടെ സിനിമയിലും ആര്യ സജീവമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT