Banita Sandhu ഇന്‍സ്റ്റഗ്രാം
Entertainment

'മെലിഞ്ഞ് ചുള്ളിക്കമ്പു പോലെ, ഇവളെ എങ്ങനെ നായകന്‍ പ്രേമിക്കും'; ബോഡി ഷെയ്മിങ് നേരിട്ടെന്ന് ബനിത സന്ധു

ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെയാണ് ബനിത സന്ധു അരങ്ങേറുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ബനിത സന്ധു. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു സംഭവം. കരിയറിന്റെ തുടക്കത്തിലാണ് തനിക്ക് അത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നാണ് താരം പറയുന്നത്. മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ തന്നെ വൃത്തികെട്ടവളെന്ന് വിളിച്ചുവെന്നാണ് താരം പറയുന്നത്.

''സൗത്ത് ഇന്ത്യന്‍ സിനിമ ചെയ്തപ്പോള്‍ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. മെലിഞ്ഞ് ചുള്ളിക്കമ്പു പോലെയായതിനാല്‍ വൃത്തികെട്ടവളെന്നാണ് എന്നെ വിളിച്ചിരുന്നത്. ഇത്ര മെലിഞ്ഞിരിക്കുന്ന ഒരാളോട് എങ്ങനെയാണ് കൂടെ അഭിനയിക്കുന്നയാള്‍ക്ക് പ്രണയം തോന്നുക എന്ന് ചോദിച്ചു'' താരം പറയുന്നു.

എന്നാല്‍ ട്രോളുകളെ താന്‍ കാര്യമാക്കിയെടുത്തില്ലെന്നാണ് താരം പറയുന്നത്. വെയില്‍സിലാണ് ബനിത വളര്‍ന്നത്. താന്‍ വളര്‍ന്ന നാട്ടിലെ പശ്ചാത്തലം തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നാണ് താരം പറയുന്നത്.

''ഞാന്‍ അതില്‍ അസ്വസ്ഥയായില്ല. എന്റെ രൂപത്തില്‍ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ സൗന്ദര്യ സങ്കല്‍പ്പമെന്ന് മനസിലായി. ഞാന്‍ അതിനെ അങ്ങനെ മാത്രമാണ് കണ്ടത്. ഞാനത് ഹൃദയത്തിലേക്കെടുത്തില്ല. ദൈവമേ എനിക്ക് വണ്ണം കൂട്ടണമല്ലോ എന്നും ചിന്തിച്ചില്ല. ഞാന്‍ സ്വാഭാവികമായി തന്നെ വളര മെലിഞ്ഞിട്ടാണ്. പക്ഷെ ആരോട് വേണമെങ്കിലും ചോദിച്ചോളൂ, സെറ്റില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഞാനാകും'' എന്നും ബനിത പറഞ്ഞു.

2018 ല്‍ പുറത്തിറങ്ങിയ ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെയാണ് ബനിത സന്ധു അരങ്ങേറുന്നത്. വരുണ്‍ ധവാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ചില്ലെങ്കിലും നിരൂപക പ്രശംസ നേടുകയും കള്‍ട്ട് ഫാന്‍സിനെ സൃഷ്ടിക്കുകയും ചെയ്തു. തമിഴില്‍ ആദിത്യ വര്‍മയാണ് ബനിത അഭിനയിച്ച സിനിമ. ദില്‍ജിത് ദൊസാഞ്ചിനൊപ്പം അഭിനയിക്കുന്ന ഡിറ്റക്ടീവ് ഷേര്‍ദില്‍ ആണ് ബനിതയുടെ പുതിയ സിനിമ.

Banita Sandhu recalls the bodyshaming she faced from south cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT