വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മുണ്ടുമടക്കി ഭാവനയും കൂട്ടരും; നാൽവർ സംഘത്തിന്റെ കിടിലൻ റീൽ 

മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ചാണ് നാൽവർ സംഘത്തിന്റെ ഡാൻസ്

സമകാലിക മലയാളം ഡെസ്ക്

ടി ഭാവനയും കൂട്ടികാരികളും ചേർന്നുള്ള കിടിലൻ റീൽ ആണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന നിസാം എന്നിവരാണ് വിഡിയോയിൽ ഭാവനയ്ക്കൊപ്പമുള്ളത്. മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ചാണ് നാൽവർ സംഘത്തിന്റെ ഡാൻസ്.

സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിവലെ 'ബാഗി ജീന്‍സും ഷോര്‍ട്‌സുമണിഞ്ഞ്' എന്ന ഗാനത്തിനാണ് താരസുന്ദരിമാർ ചുവടുവച്ചത്. മുണ്ട് മടക്കികുത്തി സ്റ്റൈലായി നടന്നുവരുന്നതും വീഡിയോയാല്‍ കാണാം.'ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക' എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഇവർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഷിബു ചക്രവര്‍ത്തി സംഗീത സംവിധാനം ചെയ്ത ഈ പാട്ട് ആലപിച്ചിരിക്കുന്നത് കൃഷ്ണചന്ദ്രന്‍, ലേഖ ആര്‍ നായര്‍, മനോ, സിന്ധു എന്നിവര്‍ ചേര്‍ന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT