Bhavana Ramanna ഫെയ്സ്ബുക്ക്
Entertainment

അവിവാഹിത, 40-ാം വയസില്‍ ആറു മാസം ഗര്‍ഭിണി; വെളിപ്പെടുത്തി നടി ഭാവന രാമണ്ണ; ചർച്ചയായി കുറിപ്പ്

മലയാളത്തിലും ഭാവന സാന്നിധ്യം അറിയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി ഭാവന രാമണ്ണയുടെ കുറിപ്പ്. താന്‍ ഐവിഎഫ് വഴി ഗര്‍ഭിണിയായെന്ന ഭാവനയുടെ തുറന്നു പറച്ചിലാണ് വൈറലാകുന്നത്. അവിവാഹിതയും സിംഗിളുമായ താന്‍ അമ്മയാവുക എന്ന എറെകാലത്തെ സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു എന്നാണ് ഭാവന പറയുന്നത്. ആറ് മാസം ഗര്‍ഭിണിയാണ് ഭാവന. ഇരട്ടക്കുട്ടികളാണ് ഭാവനയ്ക്ക്.

നിറവയറിലുള്ള തന്റെ ചിത്രങ്ങളും ഭാവന പങ്കുവച്ചിട്ടുണ്ട്. താന്‍ അവിവാഹിതയായതിനാല്‍ അമ്മയാകണം എന്ന ആഗ്രഹം പങ്കുവച്ചപ്പോള്‍ പലരും ചോദ്യം ചെയ്തു. താന്‍ സമീപിച്ച മിക്ക ഐവിഎഫ് ക്ലിനിക്കുകളും നിരസിച്ചുവെന്നും ഭാവന പറയുന്നു. പക്ഷെ ഒടുവില്‍ തന്റെ ആഗ്രഹം സഫലമായെന്നാണ് ഭാവന പറയുന്നത്. താരത്തിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

കന്നഡ സിനിമയിലെ നിറ സാന്നിധ്യമാണ് ഭാവന. 1996 മുതല്‍ സജീവമാണ്. 1997ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി പ്രാണാഷിയാണ് കരിയറില്‍ വഴിത്തിരിവാകുന്നത്. മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. മലയാളത്തിലും ഭാവന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റസൂല്‍ പൂക്കുട്ടിയൊരുക്കിയ ഒറ്റ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.

ഭാവന രാമണ്ണയുടെ കുറിപ്പ്

പുതിയ അധ്യായം, പുതിയ താളം.

ഇത് പറയാന്‍ സാധിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. പക്ഷെ ഞാനിവിടെ എത്തി. ഇരട്ടക്കുഞ്ഞുങ്ങളുമായി ആറ് മാസം ഗര്‍ഭിണിയാണ് ഞാന്‍. ഇരുപതുകളിലും മുപ്പതുകളിലും അമ്മയാവുക എന്നത് എന്റെ മനസിലുണ്ടായിരുന്നില്ല. പക്ഷെ നാല്‍പ്പതായപ്പോള്‍ ആ മോഹം അവഗണിക്കാന്‍ പറ്റാത്തതായി. ഒരു സിംഗിള്‍ വുമണ്‍ എന്ന നിലയില്‍ ഈ യാത്ര എളുപ്പമായിരുന്നില്ല. മിക്ക ഐവിഎഫ് ക്ലിനിക്കുകളും എന്‍റെ ആഗ്രഹം നിരസിച്ചു.

പിന്നീടാണ് ഞാന്‍ ഡോക്ടര്‍ സുഷമയെ കണ്ടുമുട്ടുന്നത്. അവര്‍ യാതൊരു ജഡ്ജ്‌മെന്റുമില്ലാതെ, ഊഷ്മളതയോടെയാണ് എന്നെ സ്വീകരിച്ചത്. അവരുടെ പിന്തുണയാല്‍ ഞാന്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ കണ്‍സീവ് ചെയ്തു. എന്റെ അച്ഛന്‍, സഹോദരങ്ങള്‍, പ്രിയപ്പെട്ടവരെല്ലാം എനിക്കൊപ്പം സ്‌നേഹത്തോടേയും അഭിമാനത്തോടേയും നിന്നു. ചിലര്‍ എന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. പക്ഷെ എന്റെ ഹൃദയം എനിക്കറിയാമായിരുന്നു. ഞാന്‍ തയ്യാറായിരുന്നു.

എന്റെ കുഞ്ഞുങ്ങള്‍ക്ക് അച്ഛനില്ലായിരിക്കും. പക്ഷെ കലയും സംഗീതവും സംസ്‌കാരവും ഉപാധികളില്ലാത്ത സ്‌നേഹവുമുള്ളൊരു വീട്ടിലാകും അവര്‍ വളരുക. കനിവും ആത്മവിശ്വാസവും തങ്ങള്‍ എവിടെ നിന്നും വന്നുവെന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരായാണ് അവരെ വളര്‍ത്തുക.

റിബല്‍ ആകാനല്ല ഞാന്‍ ഈ വഴി തിരഞ്ഞെടുത്തത്. എന്റെ സത്യത്തെ ആദരിക്കാനാണ്. അവനവനില്‍ വിശ്വസിക്കാന്‍ ഒരു സ്ത്രീയ്‌ക്കെങ്കിലും എന്റെ കഥ പ്രചോദനമാവുമെങ്കില്‍ അത് ധാരാളമാണ്. ഉടനെ തന്നെ രണ്ട് കുഞ്ഞ് ആത്മാക്കള്‍ എന്നെ അമ്മ എന്ന് വിളിക്കും. അതാണ് എല്ലാം. എനിക്കൊപ്പം നടന്നതിന് ഡോക്ടര്‍ സുഷമയ്ക്ക് നന്ദി.

Actress Bhavana Ramanna reveals at 40 she is preganant with twins. her post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT