ബോബി ഡാർലിങ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം, നടി യുവാവിനെ മർദിക്കുന്നതിന്റെ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മെട്രോ യാത്രയ്ക്കിടെ സഹയാത്രികനെ മർദിച്ച് നടി, വൈറലായി വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ദൃശ്യങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ബോബി ഡാർലിങ് യുവാവിനെ മർദിക്കുന്ന വിഡിയോ പുറത്ത്. ഡൽഹി മെട്രോയിലാണാണ് സംഭവമുണ്ടായത്. സഹയാത്രികനുമായി തർക്കത്തിൽ ഏർപ്പെടുന്നതും യുവാവിനെ മർദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ദൃശ്യങ്ങൾ. 

കയ്യിൽ ഒരു കിറ്റുമായാണ് ബോബി ഡാർലിങ്ങിനെ വിഡിയോയിൽ കാണുന്നത്. യാത്രക്കാരനെ നടി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമാണ്. ഇവരുടെ തർക്കം മറ്റ് യാത്രക്കാർ കണ്ടു നിൽക്കുകയാണ്. ഇതു കണ്ട് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ഇവരുടെ അടുത്തേക്ക് എത്തുന്നതും കാണാം. ഒരാഴ്ച മുൻപാണ് സംഭവം നടന്നത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ബോബി ഡാർലിങ് ഷോ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. സംഭവത്തില്‍ നടി പ്രതികരിച്ചിട്ടില്ല. 

ട്രാൻസ്‍ജെൻഡര്‍ നടിയാണ് ബോബി ഡാര്‍ലിങ്. അനില്‍ കപൂര്‍ നായകനായ ഹിറ്റ് ചിത്രം ടാലിന്റെ ഡ്രസ് ഡിസൈനറായിട്ടാണ് ആദ്യം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ക്യാ കൂള്‍ ഹേ ഹം സിനിമയിലൂടെയാണ് ബോബി ഡാര്‍ലിങ് നടി എന്ന നിലയിലും പേരുകേട്ടത്. നാസര്‍, നവരസ, അപ്‍ന സപ്‍ന മണി മണി, സൂപ്പര്‍ മോഡല്‍, ഹസീ തോ ഫസീ, അപാര്‍ട്‍മെന്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു