ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഡിവോഴ്‌സ് തീരുമാനം തെറ്റാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്', രാജീവ് സെന്നുമായുള്ള വേര്‍പിരിയലില്‍ ചാരു അശോപ

ചാരു അശോപയും സുഷ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നുമായുള്ള വിവാഹമോചന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടി ചാരു അശോപയും സുഷ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നുമായുള്ള വിവാഹമോചന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ രാജീവിനെതിരെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച് ചാരു രംഗത്തെത്തി. ഇപ്പോള്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചാരു. വിവാഹമോചനം നേടാനുള്ള തന്റെ തീരുമാനം തെറ്റാണെന്നാണ് ആളുകള്‍ കരുതുന്നത് എന്നാണ് യുട്യൂബ് ചാനലിലൂടെ താരം പറയുന്നത്. എന്നാല്‍ ഒരുപാട് ചിന്തിച്ചാണ് താന്‍ ഈ തീരുമാനത്തില്‍ എത്തിയത് എന്നാണ് ചാരുവിന്റെ വാക്കുകള്‍. 

'ഒരുപാട് പേര്‍ക്ക് എന്നെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് എനിക്കറിയാം. കുറേപേര്‍ ചിന്തിക്കുന്നത് ഞാന്‍ തെറ്റാണെന്നാണ്. പക്ഷേ ഏറെ നേര്‍ ചിന്തിച്ചതിനു ശേഷമാണ് ഞാന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. വേഗത്തിലോ എന്തെങ്കിലും വികാരത്തിന്റെ പുറത്തോ അല്ല ഞാന്‍ തീരുമാനമെടുത്തത്. എനിക്ക് വേണ്ടിയല്ല സിയാനയ്ക്കുവേണ്ടിയാണ് ഈ തീരുമാനം. - ചാരു പറഞ്ഞു. അതിനു പിന്നാലെ നിരവധി പേരാണ് ചാരുവിന് പിന്തുണയുമായി രംഗത്തെത്തിയത്. 

2019ലാണ് ചാരുവും രാജീവ് സെന്നും വിവാഹിതരായത്. വിവാഹത്തിനു പിന്നാലെ ഇരുവരുടേയും വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരസ്യമായിരുന്നു. ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്ന വാര്‍ത്ത എത്തിയതോടെ അഭ്യൂഹങ്ങള്‍ ഇല്ലാതായി. എന്നാല്‍ കുഞ്ഞ് പിറന്ന് മാസങ്ങള്‍ക്ക് പിന്നാലെ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയായിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെ ചാരു ശ്രദ്ധ നേടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT