ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'മറ്റുള്ളവരെയല്ല സ്വയം ഇംപ്രസ് ചെയ്യാനായി ജീവിക്കൂ'; ദീപ തോമസ്

'എന്തൊക്കെയായും ഏറ്റവും അവസാനം ഏതുവിധേനയും ആളുകൾ നിങ്ങളെ ജഡ്ജ് ചെയ്യും'

Author : സമകാലിക മലയാളം ഡെസ്ക്

ഷോർട്ട്ഫിലിമുകളിലൂടെ ശ്രദ്ധയയായി പിന്നീട് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദീപ തോമസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ്. എന്തൊക്കെ വന്നാലും ആളുകൾ നമ്മെ ജഡ്ജ് ചെയ്യുമെന്നും മറ്റുള്ളവരെയല്ല സ്വയം ഇംപ്രസ് ചെയ്യാനായാണ് ജീവിക്കേണ്ടത് എന്നുമാണ് ദീപ കുറിക്കുന്നത്. 

എങ്ങനെയൊക്കെയായാലും, എന്തൊക്കെയായും ഏറ്റവും അവസാനം ഏതുവിധേനയും ആളുകൾ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട് മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനുവേണ്ടിയല്ല നിങ്ങൾ ജീവിക്കേണ്ടത്. നിങ്ങളെ സ്വയം ഇംപ്രസ് ചെയ്യാൻ വേണ്ടി ജീവിക്കൂ.- ദീപ തോമസ് കുറിച്ചു. 

നടി അനാർക്കലി മരിക്കാർ പകർത്തിയ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. പ്രമുഖ വെബ് സീരീസായ കരിക്കിലൂടെയാണ് ദീപ തോമസ് ശ്രദ്ധ നേടുന്നത്. തുടർന്ന് ഹോം, മോഹൻ കുമാർ ഫാൻസ് എന്നീ സിനിമകളിൽ അഭിനയിച്ചു. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ