ഗൗരി കിഷൻ /ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

​ഗ്ലാമറസ് ലുക്കിൽ ​ഗോവയിൽ അവധി ആഘോഷിച്ച് ​ഗൗരി കിഷൻ; വിമർശനവുമായി ആരാധകർ

ഗോവയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റ് ചിത്രം 96ലൂടെ തെന്നിന്ത്യൻ സിനിമാലോകത്തിന്റെ മനം കവർന്ന നടിയാണ് ​ഗൗരി കിഷൻ. കുട്ടി ജാനുവിന്റെ വേഷത്തിലാണ് താരം എത്തിയത്.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ​ഗൗരിയുടെ പുതിയ ചിത്രങ്ങളാണ്. ​ഗോവയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. 

ഷോർട്സും ബന്ദിന ടോപ്പും ധരിച്ചു നിൽക്കുന്ന ​ഗൗരിയെയാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ ജാനുവിന്റെ ​ഗ്ലാമറസ് അവതാരം ആരാധകർക്ക് അത്ര പിടിച്ച മട്ടില്ല. നിരവധി പേരാണ് പോസ്റ്റിനു താഴെ വിമർശനവുമായി എത്തുന്നത്. തങ്ങളുടെ ജാനു ഇങ്ങനെയല്ല എന്നാണ് കമന്റുകൾ. ​ഗൗരിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. എന്നാൽ ​ഗൗരിയുടെ ​ഗ്ലാമർ ലുക്കിന് കയ്യടിക്കുന്നവരും കുറവല്ല. 

 സിനിമയിൽ കൂടുതലും നാടൻ ലുക്കിലാണ് ​ഗൗരി എത്താറുള്ളത്. എന്നാൽ ​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ മുൻപും ​ഗൗരി പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അനുരാഗം, ലിറ്റിൽ മിസ് റാവുത്തർ എന്നിവയാണ് ഗൗരിയുടെ പുതിയ പ്രോജക്ടുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

''കത്തിച്ചു കളയും', പട്ടേലിന്‍റെ ആ ഭീഷണി ഏറ്റു; തീക്കളി നിര്‍ത്താന്‍ സര്‍ സിപി രാജകുടുംബത്തെ ഉപദേശിച്ചു'

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

SCROLL FOR NEXT