ഗൗരി നന്ദ, പിണറായി വിജയൻ/ ഫേയ്സ്ബുക്ക് 
Entertainment

'ശിക്ഷ അതികഠിനം ആയില്ലെങ്കിൽ ഇനിയും സഹതപിക്കേണ്ടിവരും, സമൂഹത്തിന് പേടിയുണ്ടാകണം'; മുഖ്യമന്ത്രിയോട് ​ഗൗരി നന്ദ

'എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവർ ജീവിക്കുമ്പോൾ ഇതിലും മൃഗീയമായ കാര്യങ്ങൾ നമ്മൾ കാണേണ്ടി വരും'

Author : സമകാലിക മലയാളം ഡെസ്ക്

സ്ത്രീധനത്തിനെതിരെ കർശന നടപടിയെടുക്കണം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ​ഗൗരി നന്ദ. വിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണമെന്നും അല്ലെങ്കിൽ ഇനിയും ഇതുപോലെ സഹതപിക്കേണ്ടിവരുമെന്നുമാണ് ​താരം പറയുന്നത്. സമൂഹത്തിന് പേടിയുണ്ടാകണം. എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവർ ജീവിക്കുമ്പോൾ ഇതിലും മൃഗീയമായ കാര്യങ്ങൾ നമ്മൾ കാണേണ്ടി വരും. ഒരു കുറ്റം ചെയ്താൽ അതിന്റെ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പിൽ കാണിച്ചുകൊണ്ട് നടപ്പിലാക്കിയാൽ കുറെയേറെ സംഭവങ്ങൾ ഇവിടെ ഇല്ലാതാകുമെന്നാണ് ​ഗൗരി കുറിക്കുന്നത്. 

​ഗൗരി നന്ദയുടെ കുറിപ്പ് വായിക്കാം

നമസ്കാരം,

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സർ അങ്ങയോട് എനിക്ക് സംസാരിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു. അങ്ങ് ഇത് കാണുമോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷേ വേറെ ആരോടും പറയാൻ തോന്നിയില്ല. കാരണം ഇപ്പോ ഈ കേരളം അങ്ങയുടെ കൈകളിൽ ആണ്. എനിക്ക് രാഷ്ട്രീയം ഇല്ല, പാർട്ടിയില്ല, കൊടിയുടെ നിറവും ഇല്ല, പക്ഷേ ഒരു സാധാരണ പെൺകുട്ടി.

ഈ സമൂഹത്തിൽ നല്ല രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു. ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എന്റെ സഹോദരിയാകാൻ മാത്രം പ്രായമുള്ള പെൺകുട്ടികൾ ജീവനൊടുക്കുന്നത് കാണുമ്പോൾ, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോൾ പറയണം എന്ന് തോന്നി.

സർ നിയമം ആളുകൾ കയ്യിൽ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാൻ അനുകൂലിക്കുന്നു. പക്ഷേ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കിൽ ഇനിയും നമ്മൾ ഇതുപോലെ സഹതപിക്കേണ്ടിവരും.. സമൂഹത്തിന് പേടിയുണ്ടാകണം. സർ തെറ്റ് ചെയ്താൽ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാൽ മാത്രമേ ജീവൻ അതും പെൺകുട്ടികളുടെ ജീവൻ നിലനിൽക്കൂ.

എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവർ ജീവിക്കുമ്പോൾ ഇതിലും മൃഗീയമായ കാര്യങ്ങൾ നമ്മൾ കാണേണ്ടി വരും, കേൾക്കേണ്ടി വരും. മറ്റുള്ള രാജ്യങ്ങൾ തെറ്റ് കണ്ടാൽ കഠിന ശിക്ഷ നടപ്പിലാക്കുന്നു.. അപ്പോൾ സമൂഹത്തിന് ജനങ്ങൾക്ക് പേടി ഉണ്ടാകുന്നു ഇവിടെ അത് സംഭവിക്കുന്നില്ല. ഒരു കുറ്റം ചെയ്താൽ അതിന്റെ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പിൽ കാണിച്ചുകൊണ്ട് നടപ്പിലാക്കൂ എങ്കിൽ കുറെയേറെ സംഭവങ്ങൾ ഇവിടെ ഇല്ലാതാകും.

ഞാനും ഒരു പെൺകുട്ടിയാണ് എന്റെ ജീവിതത്തിൽ നാളെ എന്തു സംഭവിക്കും എന്ന് അറിയില്ല. കുഞ്ഞുങ്ങളുടെ, പെൺകുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവൻ നിലനിർത്താൻ വേണ്ടി പറയുന്നു. നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, എല്ലാവരും ഈ ഒരു കാര്യം നടപ്പില്ലാക്കി എടുക്കാൻ ഒറ്റകെട്ടായി നിൽക്കണം. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ. ആര് തെറ്റ് ചെയ്താലും അവർ ഉടനടി ശിക്ഷിക്കപ്പെടണം. മനുഷ്യരുടെ ജീവൻ വലുതാണ് അത് ആണായാലും പെണ്ണായാലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT