ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഹിമാലയൻ ചിത്രങ്ങളുമായി ജ്യോതികയുടെ ഇൻസ്റ്റ​ഗ്രാം അരങ്ങേറ്റം, പൊണ്ടാട്ടിയെ വരവേറ്റ് സൂര്യയും; ഞൊടിയിടയിൽ ഫോളോവേഴ്സ് 

ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങളാണ് ജ്യോതിക ആദ്യമായി പങ്കുവച്ചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് ജ്യോതിക. ഇതുവരെ സോഷ്യല്‍ മീഡിയയില്‍ അത്ര താത്പര്യം കാണിക്കാതിരുന്ന താരം ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങളാണ് ജ്യോതിക ആദ്യമായി ആരാധകരുമായി പങ്കുവച്ചരിക്കുന്നത്. റിപബ്ലിക് ദിനത്തില്‍ നടത്തിയ യാത്രയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. 

സോഷ്യല്‍ മീഡിയയില്‍ ആദ്യമായാണെന്നും തന്റെ ലോക്ഡൗണ്‍ ജീവിതത്തില്‍ നിന്ന് ഒരുപാട് പോസിറ്റിവിറ്റി പങ്കുവയ്ക്കാനുണ്ടെന്നുമാണ് താരം ആദ്യ ചിത്രത്തോടൊപ്പം കുറിച്ചത്. ' സ്വാതന്ത്ര്യദിനത്തിലെ ഹിമാലയന്‍ യാത്ര, മനോഹരമായ കശ്മീര്‍ ഗ്രേറ്റ് തടാകം, 70 കിലോമീറ്റര്‍ ട്രക്കിങ് എന്നിങ്ങനെ യാത്രയുടെ വിശേഷങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതം ജീവിച്ച് തുടങ്ങാത്തിടത്തോളം അത് ഒരു എക്‌സിസ്റ്റന്‍സ് മാത്രമാണെന്നാണ് ജ്യോതിക കുറിക്കുന്നത്. ഇന്ത്യ വളരെ മനോഹരിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

മൈ പൊണ്ടാട്ടി സ്‌ട്രോങ്ങസ്റ്റ് എന്നാണ് ജ്യോതികയുടെ പോസ്റ്റില്‍ സൂര്യ കമന്റ് ചെയ്തിരിക്കുന്നത്. വൈകിയാണെങ്കിലും പ്രിയതാരം ഇന്‍സ്റ്റഗ്രാമില്‍ എത്തിയതിന്റെ സന്തോഷം ആരാധകരും മറച്ചുവയ്ക്കുന്നില്ല. അരങ്ങേറ്റം കുറിച്ച് മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം ഫോളോവേഴ്‌സ് എന്ന കടമ്പ പിന്നിട്ടുകഴിഞ്ഞു ജ്യോതിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു