ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

"ലൈംഗിക ചൂഷണം സിനിമാ മേഖലയിൽ സാധാരണ സംഭവം, ഇതാണ് ബോളിവുഡിലെ കറുത്ത സത്യം": കങ്കണ റണാവത്ത് 

കങ്കണ അവതാരകയായ റിയാലിറ്റി ഷോ ലോക്ക് അപ്പിന്റെ ജഡ്ജ്‌മെന്റ് ഡേ എപ്പിസോഡിൽ ആയിരുന്നു ഈ പ്രസ്താവന. 

സമകാലിക മലയാളം ഡെസ്ക്

തുടക്കംമുതൽ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റിയാലിറ്റി ഷോയാണ് കങ്കണ റണാവത്ത് അവതാരകയായ ലോക്ക് അപ്പ്. പരിപാടിയുടെ ജഡ്ജ്‌മെന്റ് ഡേ എപ്പിസോഡിൽ കങ്കണ നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. സിനിമാ മേഖലയിലെ തന്റെ പോരാട്ടത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള കങ്കണ ലൈംഗിക ചൂഷണം ഈ വ്യവസായത്തിൽ സാധാരണമാണെന്ന് എപ്പിസോഡിനിടെ ഒരു മത്സരാർത്ഥിയോട് പറഞ്ഞു. "ബോളിവുഡിലെ കറുത്ത സത്യങ്ങൾ" എന്ന് വിശേഷിപ്പിച്ചായിരുന്നു നടി ഇക്കാര്യങ്ങൾ പറഞ്ഞത്. 

“ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാൻ കരുതുന്നു പ്രത്യേകിച്ച് സിനിമ, ഫാഷൻ മേഘലകളിൽ. നമ്മൾ എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഇതുവഴി നിരവധി അവസരങ്ങൾ തുറന്നുകിട്ടുമ്പോഴും ഇത് പലരുടെയും സ്വപ്നങ്ങളെ തകർക്കുകയും ആളുകളെ എന്നന്നേക്കുമായി മുറിവേൽപ്പിക്കുകയും ചെയ്യും. ഇതാണ് കറുത്ത സത്യം”, കങ്കണ പറഞ്ഞു. 

“മീ ടൂ ഇവിടെ നടന്നപ്പോഴും അതിന് എന്ത് സംഭവിച്ചു? ഒന്നുംസംഭവിച്ചില്ല“. പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തിയ സ്ത്രീകളെ ഇന്ന് കാണാൻ പോലുമില്ലെന്ന് നടി പറഞ്ഞു. ഷോയിലെ സൈഷ ഷിൻഡെ എന്ന മത്സരാർത്ഥി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കങ്കണ ഇക്കാര്യങ്ങൾ സംസാരിച്ചത്. വളരെ ഇഷ്ടമുള്ള ഡിസൈനർമാരിൽ ഒരാൾ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച സംഭവമാണ് സൈഷ വെളിപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT