Kani Kusruti ഇൻസ്റ്റ​ഗ്രാം
Entertainment

'അതൊന്നും ഒരു വിഷയമേയല്ല, മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവർക്കുമുണ്ട്'; 40-ാം പിറന്നാളിന് കുറിപ്പുമായി കനി കുസൃതി

നിങ്ങളുടെ സ്നേഹവും ദയയും സഹനവും എന്റെ ജീവിതം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ സമ്പന്നമാക്കി.

സമകാലിക മലയാളം ഡെസ്ക്

തിരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയായ നടിയാണ് കനി കുസൃതി. ഇപ്പോഴിതാ തന്റെ നാൽപതാം ജന്മദിനത്തിൽ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും നന്ദി പറഞ്ഞിരിക്കുകയാണ് കനി കുസൃതി. ജന്മദിനങ്ങൾ ആഘോഷിക്കുന്ന പതിവില്ലെങ്കിലും തനിക്ക് ആശംസ നേർന്നവർക്കും തന്റെ ജന്മദിനം മറന്നവർക്കും നന്ദി എന്ന് കനി കുസൃതി കുറിച്ചു.

തന്നെ കനി കുസൃതി എന്ന വ്യക്തിയായി വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും തന്റെ സുഹൃത്തുക്കൾക്കും ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നു എന്ന് കനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

"സെപ്റ്റംബർ 12-ന് എനിക്ക് 40 വയസ്സായി. ഈ ജീവിത യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും, മറക്കാനും, കാലിടറാനും, നൃത്തം ചെയ്യാനും കഴിയുന്നതിൽ ഞാൻ വളരെയധികം നന്ദിയുള്ളവളാണ്. ഇന്നത്തെ ഞാൻ ആയി എന്നെ വളർത്തിയതിന് എന്റെ അച്ഛനും അമ്മയ്ക്കും, എന്റെ ജീവിതം പങ്കിടുന്നവർക്കും, ജീവിത യാത്രയിൽ എന്നോടൊപ്പം സഞ്ചരിക്കുന്ന സുഹൃത്തുക്കൾക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങളുടെ സ്നേഹവും ദയയും സഹനവും എന്റെ ജീവിതം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ സമ്പന്നമാക്കി. എന്റെ സുഹൃത്തുക്കളാണ് ശരിക്കും എന്റെ കുടുംബം. ഞാൻ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല എങ്കിലും എനിക്ക് ആശംസകൾ അയച്ച എല്ലാവർക്കും നന്ദി. മറന്നുപോയവർക്കും നന്ദി, കാരണം അതൊന്നും ഒരു വിഷയമേയല്ല.

മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവർക്കുമുണ്ട് എന്നതും നിങ്ങളെ കണ്ടുമുട്ടാൻ എനിക്ക് ഭാഗ്യമുണ്ടായി എന്നതുമാണ് പ്രധാനം. നിങ്ങൾ ഇവിടെ ഉള്ളതിന് നന്ദി."- കനി കുസൃതി കുറിച്ചു.

2009 ൽ പുറത്തിറങ്ങിയ 'കേരള കഫേ' എന്ന ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനുശേഷം, 'കോക്ടെയിൽ', 'കർമ്മയോഗി', 'ശിഖാമണി' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2017-ൽ പുറത്തിറങ്ങിയ 'മാൻഹോൾ' എന്ന ചിത്രത്തിലെ പ്രകടനം അവർക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു.

2019-ൽ പുറത്തിറങ്ങിയ 'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയം കനിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിലെ ഖദീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2020-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവർക്ക് ലഭിച്ചു.

കഴിഞ്ഞവർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്ത ഓൾ വി ഇമാജിൻ ആൾ ലൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രവും കനിയുടെ ജീവിതത്തിലെ തിളക്കമാർന്ന നേട്ടമാണ്.

Cinema News: Actress Kani Kusruti instagram post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT