Kaniha ഇൻസ്റ്റ​ഗ്രാം
Entertainment

'നിങ്ങൾ സ്വയം സ്നേഹിക്കുമ്പോൾ അത് പ്രകടമാകും'; വണ്ണം കുറച്ചതിന്റെ വിഡിയോ പങ്കുവച്ച് നടി കനിഹ

'നിങ്ങളുടെ കോൺഫിഡൻസ് വേറെ ലെവലാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ശരീരഭാരം കുറച്ച് താൻ വീണ്ടും ഫിറ്റ്നസിലേക്ക് തിരികെയെത്തിയ വിവരം പങ്കുവച്ച് നടി കനിഹ. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് നടി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. ‘നിങ്ങൾ സ്വയം സ്നേഹിക്കുമ്പോൾ അത് പ്രകടമാകും’ എന്ന അടിക്കുറിപ്പോടെയാണ് കനിഹ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ശരീരഭാരം കുറച്ച് ഫിറ്റായ വയറിന്റെയും ബൈസെപ്സിന്റെയും ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് കനിഹ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കനിഹയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. 'നിങ്ങൾ വലിയ പ്രചോദനമാണെന്ന് ചിലർ കുറിച്ചപ്പോൾ ഇനി വണ്ണം കുറയ്ക്കണ്ട, ഇത് കറക്ടാണ്' എന്നും ചിലർ കുറിച്ചിട്ടുണ്ട്.

അതേസമയം ഫയർ ഇമോജയിലും പലരും കമന്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ കോൺഫിഡൻസ് വേറെ ലെവലാണ്' എന്നും ചിലർ കുറിച്ചിട്ടുണ്ട്. 'ഇജ്ജാതി ട്രാൻസ്ഫർമേഷൻ' എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്.

ഇതിന് മുൻപും വ്യായാമം ചെയ്യുന്ന വിഡിയോകളും ഫോട്ടോകളും കനിഹ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന നടി തന്റെ യാത്രാവിശേഷങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ‘ഫൈവ് സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കനിഹയുടെ സിനിമാ അരങ്ങേറ്റം.

Actress Kaniha share her fitness video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

'അരങ്ങേറ്റ ബാറ്റിങ് കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു...!'

'ഈ ഉത്തരവ് എന്റെ നെഞ്ചിലേറ്റ കുത്ത്'; ജഡ്ജിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭദ്ര കീര്‍ത്തി

എത്ര കഴുകിയിട്ടും മിക്സി ജാറിൽ മണം മാറുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

ദേശീയപാത ടോൾ പിരിവിനെതിരെ പന്നിയങ്കരയിൽ കോൺഗ്രസ് പ്രതിഷേധം; ടോൾ പ്ലാസ ഉപരോധിച്ചു