കത്രീന കൈഫും അശോക് ശർമയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

കഴിഞ്ഞ 20 വര്‍ഷം എനിക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തി; കുറിപ്പുമായി കത്രീന കൈഫ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഇഷ്ട നായികയാണ് കത്രീന കൈഫ്. രണ്ട് പതിറ്റാണ്ടായി താരം സിനിമയിലേക്ക് എത്തിയിട്ട്. ഇപ്പോള്‍ കഴിഞ്ഞ 20 വര്‍ഷമായി തനിക്കൊപ്പമുള്ള പേഴ്‌സണല്‍ അസിസ്റ്റന്റ് അശോക് ശര്‍മയെക്കുറിച്ച് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ 20 വര്‍ഷത്തില്‍ തനിക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തിയാണ് അശോക് ശര്‍മ എന്നാണ് താരം കുറിച്ചത്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്

കത്രീനയുടെ കുറിപ്പ് വായിക്കാം

20 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തില്‍ എനിക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തിയാണ് അശോക് ശര്‍മ. ചിരികള്‍ മുതല്‍ ആത്മവിശ്വാസം തരുന്ന വര്‍ത്തമാനങ്ങള്‍ വരെ. ഞാന്‍ ചോദിക്കുന്ന ഡ്രിങ്ക് കുടിക്കാതിരിക്കുന്നതിനും എനിക്ക് ആവശ്യമുള്ളതിലേക്ക് മനസുമാറ്റുന്നതിനും എന്നോട് വഴക്കിടുന്ന വ്യക്തി. സെറ്റില്‍ ആരെങ്കിലും എന്നോട് മോശമായി പെരുമാറിയാല്‍ അദ്ദേഹം കണ്ണീര്‍ പൊഴിക്കുമായിരുന്നു. നമ്മള്‍ ഇതിലൂടെയെല്ലാം കടന്നുപോയി. എന്നും നിങ്ങളുടെ സൗഹാര്‍ദപൂര്‍വമായ മുഖം ഉണ്ടാകും. എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് മുന്‍പ് മനസിലാക്കും. എന്നെ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കും. അടുത്ത 20 വര്‍ഷത്തേക്കുകൂടി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ഫോണില്‍ എപ്പോഴാണ് എയര്‍പ്ലെയിന്‍ മോഡ് ഉപയോഗിക്കേണ്ടത്? വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല

ജീരം ഘാട്ടി മാവോയിസ്റ്റ് ആക്രമണം: 10 പ്രതികൾക്ക് വധശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി

'ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു'; ചിത്രങ്ങളുമായി ദിയ കൃഷ്ണ

ഷെഹ്‌സാദ് ഭട്ടി നെറ്റ്വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം