കീർത്തി സുരേഷ്/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

'സുഹൃത്തിനെ വലിച്ചിഴക്കേണ്ട, എന്റെ ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററി മാനെ വെളിപ്പെടുത്താം'; പ്രതികരിച്ച് കീർത്തി സുരേഷ്

തന്റെ ജീവിതത്തിലെ മിസ്റ്ററി മാനെ സമയമാകുമ്പോൾ വെളിപ്പെടുത്തും എന്നാണ് താരം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞത് കീർത്തി സുരേഷിന്റെ കാമുകനെക്കുറിച്ചുള്ള ​ഗോസിപ്പുകളായിരുന്നു. മലയാളി വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണ് എന്നായിരുന്നു വാർത്തകൾ. അതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി നടി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ മിസ്റ്ററി മാനെ സമയമാകുമ്പോൾ വെളിപ്പെടുത്തും എന്നാണ് താരം പറഞ്ഞത്. 

ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. കീർത്തി സുരേഷിന്റെ ജീവിതത്തിലെ മിസ്റ്ററി മാൻ ആരാണ് എന്നു പറഞ്ഞുകൊണ്ടുള്ള വാർത്ത പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം.- എന്നായിരുന്നു കീർത്തി കുറിച്ചത്. ഒറ്റത്തവണ പോലും ശരിയാക്കിയില്ലെന്നും താരം കുറിച്ചിട്ടുണ്ട്. 

ഫർഹാനൊപ്പമുള്ള ചിത്രം കീർത്തി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതോടെയാണ് ​വാർത്ത പ്രചരിക്കാൻ‌ തുടങ്ങിയത്. ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നും വാർത്തകളുണ്ടായിരുന്നു. കീർത്തിയും ഫർഹാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഫർഹാൻ ഇതിനു മുമ്പും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. നാനി നായകനായ ‘ദസറ’യാണ് കീർത്തിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ആണ് പുതിയ പ്രൊജക്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി