ലെന/ ഇൻസ്റ്റ​ഗ്രാം 
Entertainment

പേര് മാറ്റി ലെന; ഇനി പുതിയ സ്പെല്ലിങ് 

ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന

Author : സമകാലിക മലയാളം ഡെസ്ക്

ഭാഗ്യപരീക്ഷണാർത്ഥം പേര് വരെ മാറ്റുന്നത് സിനിമാ താരങ്ങൾക്കിടയിൽ പതിവാണ്. നിരവധി താരങ്ങളാണ് സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് പേരിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഇങ്ങനെ പേര് മാറ്റിയവരുടെ നിരയിലേക്ക് ഒരു മലയാള നടി കൂടി എത്തിയിരിക്കുകയാണ്. നടി ലെന. 

പേരിൻറെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. 'LENAA' എന്നാണ് താരത്തിന്റെ പുതിയ പേര്. ഇംഗ്ലിഷിൽ ഒരു 'എ' കൂടി ചേർത്താണ് പേര് പരിഷ്കരിച്ചത്. പേര് മാറ്റിയതിനെക്കുറിച്ച് ലെന തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.

നടി റോമയും അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു. Roma എന്ന് എഴുതുമ്പോൾ അക്ഷരങ്ങൾക്കൊപ്പം ഒരു H കൂടി ചേർത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma എന്നുള്ളത് Romah ആയി മാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല