ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പോരാട്ടം അവസാനിപ്പിച്ച് അവൻ കോവിഡിന് കീഴടങ്ങി; സഹോദരന്റെ മരണത്തെക്കുറിച്ച് വികാരാധീനയയായി നടി മഹി വിജ് 

സഹോദരന് കിടക്ക ലഭിക്കാനായി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരന്‍ മരണത്തിന് കീഴടങ്ങിയെന്ന് നടി മഹി വിജ്. വികാരഭരിതമായ കുറിപ്പിലൂടെയാണ് സഹോദരന്റെ വിയോ​ഗം നടി പങ്കുവച്ചത്. കുറച്ച് ദിവസങ്ങള്‍ പിന്നിലേക്ക് പോയി നിന്നെയൊന്നും മുറുക്കെ കെട്ടിപിടിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിച്ചിരുന്നു പക്ഷെ ദൈവം അതിനേക്കാളേറെ സ്‌നേഹിക്കു, സഹോദരന്റെ ചിത്രത്തിനൊപ്പം നടി കുറിച്ചതിങ്ങനെ. 

വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാനായി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് നടൻ സോനു സൂദാണ് വേണ്ട സഹായങ്ങൾ ഒരുക്കിയത്. സോനുവും 25കാരനായ മഹിയുടെ സഹോദരന്റെ വിയോ​ഗത്തെക്കുറിച്ച് പങ്കുവച്ചിട്ടുണ്ട്. 

രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് അറിഞ്ഞിട്ടും നിരന്തരം ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നെന്നും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അവന്റെ മാതാപിതാക്കളോട് തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും സോനു കുറിച്ചു. 

സംഗീത് ശിവന്റെ മമ്മൂട്ടി ചിത്രമായ അപരിചിതനിലൂടെ മഹി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ