ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഒന്ന് ബി പോസിറ്റീവായിരിക്കാന്‍ ബാക്കി എല്ലാം എ പോസിറ്റീവ്', മാർക്ക്ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി; ആശംസകൾക്കൊപ്പം ട്രോളും 

മീനാക്ഷി അവതാരികയായി എത്തുന്ന സം​ഗീത പരിപാടിക്കിടെ താരത്തെ വെള്ളം കുടിപ്പിച്ച ഒരു കുസൃതിച്ചോദ്യവുമായാണ് ആരാധകർ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി സിനിമാതാരം മീനാക്ഷി. ഒൻപതു എ പ്ലസും ഒരു ബി പ്ലസുമാണ് താരം നേടിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് മാർക്ക്ലിസ്റ്റ് ആരാധകർക്കായി പങ്കുവച്ചത്. 

'ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്' എന്ന അടിക്കുറിപ്പിലാണ് മാർക് ലിസ്റ്റിന്റെ ചിത്രം താരം പോസ്റ്റ് ചെയ്തത്. ഫിസിക്സിനൊഴിച്ച് ബാക്കി എല്ലാ വിഷയങ്ങൾക്കും മീനാക്ഷിക്ക് എ പ്ലസ് ആണ്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയത്. അതിനിടെ പോസ്റ്റിന് താഴെ ട്രോളുകളും  നിറയുകയാണ്. 

മീനാക്ഷി അവതാരികയായി എത്തുന്ന സം​ഗീത പരിപാടിക്കിടെ താരത്തെ വെള്ളം കുടിപ്പിച്ച ഒരു കുസൃതിച്ചോദ്യവുമായാണ് ആരാധകർ എത്തുന്നത്. 5 കിലോ കമ്പിക്കാനോ 5 കിലോ പഞ്ഞിക്കാണോ ഭാരം കൂടുതൽ എന്ന ചോദ്യത്തിന്റെ ഉത്തരം തെറ്റിയത് കൊണ്ടല്ലേ ഫിസിക്സിൽ B+ ആയത്? എന്നായിരുന്നു ഒരാളുടെ കമന്റ്. തമാശകൾക്ക് മീനാക്ഷി മറുപടിയായി എത്തി. ഒരുപാട് സന്തോഷം അതിലേറെ നന്ദി...പഞ്ഞീടേയും ഇരുമ്പിന്റെയും കാര്യം കണക്കിൽ ചോദിക്കാതിരുന്നതെന്റെ ഭാഗ്യം- എന്നാണ് താരം കുറിച്ചത്. 

കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മീനാക്ഷി. അനൂപ്-രമ്യ ദമ്പതിമാരുടെ മകളാണ്. സിനിമയില്‍ മീനാക്ഷി എന്നറിയപ്പെടുന്നെങ്കിലും ശരിയായ പേര് അനുനയ അനൂപ് എന്നാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി