മീര മിഥുൻ/ ഫേയ്സ്ബുക്ക് 
Entertainment

നടി മീരാ മിഥുൻ അറസ്റ്റിൽ, പിടിയിലായത് ആലപ്പുഴ റിസോർട്ടിൽ നിന്ന്

ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു താരം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; തമിഴ് നടിയും മോഡലുമായ മീരാ മിഥുൻ അറസ്റ്റിൽ. ജാതി അധിക്ഷേപം നടത്തിയ കേസിലാണ് ആലപ്പുഴയിൽ നിന്ന് മീര അറസ്റ്റിലായത്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു താരം. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് മീരാ മിഥുനെ അറസ്റ്റ് ചെയ്തത്. 

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു മീര മിഥുൻ ദളിത് സമുദായത്തെ ആക്ഷേപിച്ചത്. ദളിത് സമുദായത്തിൽപ്പെട്ട എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവർക്ക് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നുമാണ് മീര മിഥുൻ പറഞ്ഞത്. ദളിത് വിഭാ​ഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നും ഇവർ പറഞ്ഞിരുന്നു. 

ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ്​ വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ് അറസ്റ്റ്. എസ്​‍സി/ എസ്​‍ടി നിയമം ഉൾപ്പെടെ ഏഴ്​ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം