ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നിറവയറിൽ മൈഥിലി; സന്തോഷവാർത്ത പങ്കുവച്ച് താരം, ചിത്രങ്ങൾ

ഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിലൂടെയൊണ് അമ്മയാകാൻ പോകുന്ന വിവരം താരം അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയങ്കരിയാണ് നടി മൈഥിലി. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. അമ്മയാകാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിലൂടെയൊണ് അമ്മയാകാൻ പോകുന്ന വിവരം താരം അറിയിച്ചത്. 

നിറവയറിൽ ഭർത്താവ് സമ്പത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മൈഥിലി പങ്കുവച്ചത്. കസവു സാരിയിൽ അതിസുന്ദരിയാണ് താരം. മാതൃത്വത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെന്നും താരം കുറിക്കുന്നു. അനഘ പാലക്കരയാണ് ഫോട്ടോഗ്രാഫർ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ശ്വേതാ മേനോൻ, അഹാനാ കൃഷ്ണ, ​​ഗൗതമി നായർ, ഉണ്ണിമായ തുടങ്ങിയ നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചു. 

കഴിഞ്ഞ ഏ​പ്രി​ല്‍ 28നാണ് മൈ​ഥി​ലി​യും സമ്പത്തും വിവാഹിതരായത്. ആ​ര്‍​ക്കി​ടെ​ക്റ്റാണ് സ​മ്പ​ത്ത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT