ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നിറവയറുമായി നമിത, 41ാം ജന്മ ദിനത്തിൽ സന്തോഷ വാർത്ത പങ്കുവച്ച് താരം; ചിത്രങ്ങൾ

കുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി എന്നാണ് നമിത കുറിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ ആവേശമായിരുന്നു നടി നമിത. വിവാഹിതയായതിനു ശേഷവും താരം സിനിമയിൽ സജീവമാണ്. ഇപ്പോൾ ഒരു സന്തോഷവാർത്തയുമായായി എത്തിയിരിക്കുകയാണ് താരം. അമ്മയാവാനായി ഒരുങ്ങുകയാണ് നമിത്. തന്റെ 41ാം പിറന്നാൾ ദിനത്തിൽ നിറവയറിലുള്ള ചിത്രം പങ്കുവച്ചാണ് നമിത സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. 

നിറവയർ വ്യക്തമാകുന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നമിതയെയാണ് ചിത്രത്തിൽ കാണുന്നത്. കുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായെന്നും മാതൃത്വം തന്നിൽ മാറ്റം വരുത്തി എന്നുമാണ് നമിത കുറിക്കുന്നത്. 

മാതൃത്വം... ഒരു പുതിയ അധ്യായം ആരംഭിച്ചപ്പോള്‍ ഞാന്‍ മാറി. എന്നിൽ എന്തോ മാറ്റംവന്നു. മഞ്ഞ സൂര്യ കിരണങ്ങൾ എന്നിൽ തെളിയുന്ന പോലെ പുതിയ ജീവിതം എന്നെ വിളിക്കുന്നു. ഞാൻ എപ്പോഴും ആ​ഗ്രഹിച്ചത് നിന്നെ മാത്രമാണ്. ഞാൻ ഏറെ നാളായി പ്രാർത്ഥിക്കുന്നു. നിന്റെ ചെറിയ ചവിട്ടും നിന്റെ തുടിപ്പുമെല്ലാം എനിക്ക് അറിയാനാവുന്നുണ്ട്. ഞാൻ ഇതുവരെ അല്ലാത്ത എന്തോ ആക്കി നീ എന്നെ മാറ്റുകയാണ്. ഇതിൽ കൂടുതൽ എനിക്കാവാനില്ല.- നമിത കുറിച്ചു. 

വിരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. 2017 ലാണ് ഇവര്‍ വിവാഹിതരായത്. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ബൗ വൗ ആണ് നമിതയുടെ പുതിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍, യുഎസ് ഉപരോധം പിന്‍വലിക്കും വരെ കടലിടുക്ക് അടച്ചിടും

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; ഓടി രക്ഷപ്പെടുന്നിനിടയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

'17 മത്സരാർഥികൾക്ക് ഒറ്റ ശുചിമുറി, ഭക്ഷണത്തിൽ പാറ്റകൾ, ചർമരോ​ഗം ബാധിച്ചു'; മറാത്തി ബി​ഗ് ബോസിനെതിരെ ആരോപണവുമായി നടി

മഞ്ജു പിള്ളയുടെ വിവാഹ മോചനത്തില്‍ നിര്‍ണായകമായത് മകളുടെ തീരുമാനം; ദയയുടെ പക്വതയെക്കുറിച്ച് സംവിധായകന്‍

'ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം മാറ്റിയതെന്തിന്?, അനധികൃതമായി സമ്പാദിച്ചത്'; ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ്

SCROLL FOR NEXT