നമിത പ്രമോദ്, നമിത കുട്ടിക്കാലത്ത് അച്ഛന് എഴുതിയ കത്ത്/ ഇൻസ്റ്റ​ഗ്രാം 
Entertainment

അച്ഛന്, പാപ്പുവും പാറുവും എഴുതുന്നത്; കുട്ടിക്കാലത്തെ ഓര്‍മയുമായി നമിത, കണ്ണുനിറഞ്ഞുപോയെന്ന് താരം

അച്ഛന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന സമയത്ത് സഹോദരി പാറുവിനൊപ്പം എഴുതിയതാണ് കത്ത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രവാസിയായിരുന്ന അച്ഛന് കുട്ടിക്കാലത്ത് എഴുതിയ കത്ത് പങ്കുവച്ച് നടി നമിത പ്രമോദ്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികം ആശംസകള്‍ അറിയിച്ചുകൊണ്ടാണ് കുട്ടിക്കാലത്തെ മനോഹരമായ ഓര്‍മ താരം പങ്കുവച്ചത്. അച്ഛന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന സമയത്ത് സഹോദരി പാറുവിനൊപ്പം എഴുതിയതാണ് കത്ത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ കത്ത് അമ്മ കാണിച്ചു തന്നപ്പോള്‍ കണ്ണു നിറഞ്ഞുപോയി എന്നാണ് നമിത കുറിക്കുന്നത്. അച്ഛനോടുള്ള സ്‌നേഹം നിറച്ചുകൊണ്ടാണ് കത്ത്. സ്‌കൂളിലെ വിശേഷങ്ങളും കത്തിലൂടെ ഇരുവരും പങ്കുവയ്ക്കുന്നുണ്ട്. 

നമിതയുടെ കുറിപ്പ് വായിക്കാം

അച്ഛന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന സമയത്ത് ഞാനും പാറുവും കൂടി എഴുതിയതാണ് ഈ കത്ത്. അച്ഛനോടുള്ള സ്‌നേഹം പറയാനായി അമ്മ നിരവധി പേജുകളുള്ള കത്തുകള്‍ എഴുതിക്കൊണ്ടിരുന്ന സമയമാണിത്. അച്ഛനെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് എഴുതാനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. ഇത് എഴുതുന്ന സമയത്ത് ഞാനും പാറുവും അലര്‍ജി ബാധിച്ച് ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും അച്ഛനെ അറിയിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഈ കത്ത് അമ്മ എന്നെ കാണിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അച്ഛന്റേയും അമ്മയുടേയും വിവാഹവാര്‍ഷികമാണ്. നിങ്ങളെ മാതാപിതാക്കളായി കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. നിങ്ങളെ തന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. വലിയ കുടുംബത്തില്‍ നിന്നല്ല ഞങ്ങള്‍ വന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ എത്തിനില്‍ക്കുന്നത് ഞങ്ങളുടെ അച്ഛന്റേയും അമ്മയുടേതും പ്രയത്‌നം കൊണ്ടാണ്. നിങ്ങള്‍ക്കൊപ്പം എന്നും ഞാനും പാറുവുമുണ്ടാകും. വാക്കാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT