വഴിയോരക്കച്ചവടക്കാരനിൽ നിന്ന് ബാ​ഗ് വാങ്ങുന്ന നയൻതാര/ വിഡിയോ ദൃശ്യം 
Entertainment

ബാ​ഗ് വാങ്ങാൻ വഴിയോരക്കച്ചവടക്കാരനോട് വിലപേശി നയൻതാര; തെരുവു തന്നെ വാങ്ങാനുള്ള പണമില്ലേയെന്ന് വിമർശനം; വിഡിയോ

ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗ് വാങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ ഓരോ വിശേഷങ്ങളും വലിയ വാർത്തയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു വിഡിയോ ആണ്. വഴിയോരക്കച്ചവടക്കാരനിൽ നിന്ന് വിലപേശി ബാ​ഗ് വാങ്ങുന്ന നയൻതാരയുടേതാണ് വിഡിയോ. 

വിഡിയോ വൈറൽ

ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗ് വാങ്ങുന്നത്. ഒരു ബാ​ഗ് കൈയിൽ എടുത്തുപിടിച്ച് വിലപേശുകയാണ് താരം.  വെളുത്ത സൽവാറും മാസ്കും നെറ്റിയിൽ കുങ്കുമവും അണിഞ്ഞാണ് താരത്തിനെ വീഡിയോയിൽ കാണുന്നത്. താരത്തിനൊപ്പം സഹായികളേയും കാണാം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നയൻതാരയുടെ പേരിലുള്ള ഫാൻസ് പേജുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. 

വിഡിയോ വൈറലായതിന് പിന്നാലെ താരത്തിന് നേരെ വിമർശനവും ഉയരുന്നുണ്ട്. ആ തെരുവ് തന്നെ വിലയ്ക്ക് വാങ്ങാന്‍ ശേഷിയുള്ള ഒരു സൂപ്പര്‍താരം ഒരു വഴിയോരക്കച്ചവടക്കാരനോട് വിലപേശുന്നത് എന്തിനാണെന്നാണ് ഒരു വിഭാഗത്തിന്‍റെ വിമര്‍ശനം. ലക്ഷങ്ങൾ വിലമതിക്കുന്ന ബാ​ഗ് വാങ്ങാൻ ശേഷിയുണ്ടായിട്ടും വഴിയോരക്കച്ചവടക്കാരിൽ നിന്ന് സാധനം വാങ്ങുന്ന താരത്തിന്റെ സിംപ്ലിസിറ്റിയേയും നിരവധി പേർ പ്രശംസിക്കുന്നുണ്ട്. 

ആദ്യ ബോളിവുഡ് ചിത്രം ഷാരുഖിനൊപ്പം 

തന്‍റെ കരിയറിലെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍സ് ഇപ്പോള്‍. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ഷാരൂഖ് ഖാന്‍ ആണ്. സിനിമയുടെ ഷൂട്ടിങ് മുംബൈയിൽ ആരംഭിച്ചിരുന്നു. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT