നിഷ സാരം​ഗ്/ ഫെയ്സ്ബുക്ക് 
Entertainment

'മകൾക്കു വന്ന കല്യാണാലോചന എന്റേതാക്കി, പറയാൻ പോലും പേടി'; വ്യാജ വാർത്തയിൽ പ്രതികരിച്ച് നിഷ സാരം​ഗ്

മകൾക്ക് വിവാഹലോചന വരുന്നതിനെക്കുറിച്ച് പറഞ്ഞതിനെ വളച്ചൊടിച്ച് തന്റെ വിവാഹാലോചനയാക്കി എന്നാണ് നിഷ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിഷ സാരം​ഗ്. ഉപ്പും മുളകും സീരിയലിലെ നീലു എന്ന കഥാപാത്രം നിഷയെ ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരിയാക്കി. ഇപ്പോൾ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. മകൾക്ക് വിവാഹലോചന വരുന്നതിനെക്കുറിച്ച് പറഞ്ഞതിനെ വളച്ചൊടിച്ച് തന്റെ വിവാഹാലോചനയാക്കി എന്നാണ് നിഷ പറയുന്നത്. 

കുട്ടിയ്ക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ വരുന്നത് വേറെ വാര്‍ത്തയായിരിക്കും. പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. എനിക്ക് വിവാഹാലോചന എന്ന തരത്തിലായിരിക്കും വാർത്തകൾ വരിക. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച് പറയാന്‍ പോലും പേടിയാണ് എന്നാണ് നിഷ പറയുന്നത്. നമ്മൾ പറയുന്നത് വളച്ചൊടിക്കുമ്പോള്‍ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതില്‍ വിള്ളലുണ്ടാകുമെന്നും അവരെ വേദനിപ്പിക്കുമെന്നും ആരും ചിന്തിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. 

നടി അനു ജോസഫിന് നൽകിയ അഭിമുഖത്തിലാണ് മകൾക്ക് വിവാഹാലോചന വരുന്ന കാര്യം നിഷ പറഞ്ഞത്. ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു അനുവിന്റെ ചോദ്യം. മകള്‍ക്ക് ഞാന്‍ ഒറ്റയ്ക്കാണ് എന്നൊരു വിഷമം എപ്പോഴുമുണ്ട്. അമ്മയെന്നെ കല്യാണം കഴിപ്പിക്കാന്‍ നോക്കണ്ട ഞാന്‍ അമ്മയുടെ കൂടെ തന്നെയുണ്ടാകും എന്നാണ് അവള്‍ പറയുക എന്നാണ് നിഷ അഭിമുഖത്തിൽ പറഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT