'പോയി ഓസ്കർ കൊണ്ടുവാ', ജൂഡ് ആന്തണിയെ അനു​ഗ്രഹിച്ച് രജനീകാന്ത്; ചിത്രങ്ങൾ

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തുള്ള രജനീകാന്തിനെ കാണാൻ ജൂഡ് എത്തുകയായിരുന്നു
ജൂഡും രജനീകാന്തും/ ഫെയ്സ്ബുക്ക്
ജൂഡും രജനീകാന്തും/ ഫെയ്സ്ബുക്ക്

സൂപ്പർസ്റ്റാർ രജനീകാന്തിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തുള്ള രജനീകാന്തിനെ കാണാൻ ജൂഡ് എത്തുകയായിരുന്നു. ഈ വർഷത്തെ ഇന്ത്യയുടെ ഓസ്കർ എൻട്രിയായ ചിത്രത്തെ രജനീകാന്ത് പ്രശംസിച്ചു. രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങളും ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

തലൈവര്‍ പറഞ്ഞു, എന്തൊരു സിനിമയാണ് ജൂഡ്, നിങ്ങള്‍ എങ്ങനെയൊണ് ഇത് ഷൂട്ട് ചെയ്തത്. അതിമനോഹരമായ ചിത്രം. ഓസ്‌കര്‍ യാത്രയില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം ഞങ്ങള്‍ തേടി. അപ്പോള്‍ തലൈവര്‍ പറഞ്ഞു, പോയി ഓസ്‌കര്‍ കൊണ്ടു വാ, എന്റെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും. ഒരിക്കലും മറക്കാനാവാത്ത ഈ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് യാഥാര്‍ത്ഥ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും നന്ദി.- ജൂഡ് ആന്തണി കുറിച്ചു. 2018 സിനിമയുടെ നിർമാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും ജൂഡിനൊപ്പം ഉണ്ടായിരുന്നു. 

തലൈവർ 170ന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്താണ് രജനീകാന്ത് ഇപ്പോൾ. ഇതാദ്യമായിട്ടാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ ഒരു സിനിമ ചിത്രീകരിക്കുന്നത്. സൂപ്പർതാരത്തെ കാണാനായി നിരവധി ആരാധകരാണ് ഷൂട്ടിങ് സെറ്റിലും മറ്റും എത്തുന്നത്. ‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് രജനി തിരുവനന്തപുരത്തെത്തിയത്. അമിതാഭാ ബച്ചൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ മലയാള താരങ്ങളായ മഞ്ജു വാര്യർ, ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com