നിവേദ തോമസ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

നീളന്‍ മുടി മുറിച്ചു, പുത്തന്‍ ലുക്കില്‍ നിവേദ തോമസ്; ചിത്രം

ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നിവേദയുടെ പുത്തന്‍ ലുക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലൂടെ ബാലതാരമായെത്തി തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടിയാണ് നിവേദ തോമസ്. രജനീകാന്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചതോടെ തമിഴിലെ മുന്‍നിര താരമായി നിവേദ മാറി. നീണ്ട മുടിയില്‍ നാടന്‍ ലുക്കിലാണ് താരത്തെ കണ്ടിരിക്കുന്നത്. ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നിവേദയുടെ പുത്തന്‍ ലുക്ക്. നീളന്‍ മുടി മുറിച്ച് ബോബ് കട്ടിലാണ് താരത്തിന്റെ പുത്തന്‍ അവതാരം. 

സോഷ്യല്‍ മീഡിയയിലൂടെ നിവേദ തന്നെയാണ് പുത്തന്‍ ലുക്ക് ആരാധകരുമായി പങ്കുവെച്ചത്. തന്റെ രണ്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. നീണ്ട മുടിയില്‍ മേലോട്ടു നോക്കി നില്‍ക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നില്‍ ബോബ് കട്ടില്‍ താഴോട്ടു നോക്കി നില്‍ക്കുന്നതും. താഴോട്ടു നോക്കുന്നു, മേലോട്ടു നോക്കുന്നു, വെയ്റ്റ്, മറ്റെന്തെല്ലാം വ്യത്യാസമുണ്ട്? - നവേദ തോമസ് കുറിച്ചു. 

പുതിയ ചിത്രത്തിന് വേണ്ടിയാണോ നിവേത പുത്തന്‍ ലുക്ക് സ്വീകരിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അതിനൊപ്പം മുടി മുറിച്ചതില്‍ പരാതിയും ആരാധകര്‍ അറിയിക്കുന്നുണ്ട്. തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ വിയിലാണ് താരത്തെ അവസാനമായി കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം