ചിത്രം: ഫേസ്ബുക്ക് 
Entertainment

പ്രതീക്ഷിക്കുന്നത് ഇത് പക്ഷെ സംഭവിച്ചത്! ; നിലയുടെ നേഴ്സറി വിശേഷങ്ങളുമായി പേളി 

വീട്ടിൽ നിലയ്ക്കായി ഒരുക്കിയ മുറിയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

കൾ നിലയുടെ വിശേഷങ്ങളാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്. മകൾക്കൊപ്പമുള്ള രസനിമിഷങ്ങളും നിലയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി വീട്ടിൽ നിലയ്ക്കായി ഒരുക്കിയ മുറിയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലാണ് പേളി ഈ വിഡിയോ പങ്കുവച്ചത്. 

ലോക്ക്ഡൗണിൽ ആലുവയിൽ തന്റെ വീട്ടിൽ ഒരുക്കിയ ഈ മുറിക്ക് 'നിലാസ് നേഴ്സറി' എന്നാണ് പേര്. നിലയുടെ കിടക്കയും വസ്ത്രങ്ങളും കളിക്കോപ്പുകളുമൊക്കെയാണ്  ഈ മുറിയിൽ സ്ഥാനംപിടിച്ചിരിക്കുന്നത്. ​ഗർഭിണിയായിരുന്നപ്പോൾ വായിച്ചിരുന്ന പുസ്തകങ്ങളും പേളി ഈ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 

വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി കാഴ്ചക്കാരാണ് എത്തിയത്. ഇതിനോടകം അ‍ഞ്ച് ലക്ഷത്തോളം പേർ വിഡിയോ കണ്ടുകഴിഞ്ഞു. പേളിയോടും കുഞ്ഞു മാലാഖയോടുമുള്ള സ്നേഹമാണ് കമന്റുകളിൽ നിറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT