മാൾട്ടി മേരി ചോപ്ര ജൊനാസ് / ചിത്രം ട്വിറ്റർ 
Entertainment

'ഇത് നിക് തന്നെ...' മകളുടെ മുഖം ആദ്യമായി കാമറയ്ക്ക് മുന്നിൽ കാണിച്ച് പ്രിയങ്ക, താരമായി മാൾട്ടി

ആദ്യമായി മാൾട്ടിയുടെ മുഖം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Author : സമകാലിക മലയാളം ഡെസ്ക്

ദ്യമായി മകൾ മാൾട്ടി മേരിയുടെ മുഖം വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്രയും ​ഗായകൻ നിക് ജൊനാസും. നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്‌സിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് അമ്മയ്‌ക്കൊപ്പം മാൾട്ടി എത്തിയത്. ആദ്യമായി മാൾട്ടിയുടെ മുഖം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇതുവരെ ഇമോജി വെച്ച് മറച്ചും മുഖം കാമറയ്ക്ക് മുന്നിൽ വരാത്ത തരത്തിലുമായിരുന്നു മകളുടെ ചിത്രങ്ങൾ പ്രിയങ്കയും നിക്കും പങ്കുവെച്ചിരുന്നത്.

മാൾട്ടിക്ക് ഒരു വയസ് പൂർത്തിയായ ശേഷമാണ് ഇരുവരും മാൾട്ടിയുടെ മുഖം കാമറയ്ക്ക് മുന്നിൽ കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങളിലും പ്രിയങ്കയുടെ മടിയിൽ ചിരിച്ച് കളിച്ചിരിക്കുന്ന മാൾട്ടിയാണ് താരം. ആറാം മാസത്തിൽ ജനിച്ച കുഞ്ഞാണ് മാൾട്ടി. ജനിച്ച് മൂന്ന് മാസത്തിലേറെ എൻഐസിയുവിൽ ആയിരുന്നു. മകളെ തിരിച്ച് കിട്ടുമെന്ന് പോലും പ്രതീക്ഷയില്ലായിരുന്നെന്ന് പ്രിയങ്ക അടുത്തിടെ വോ​ഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം അച്ഛൻ നിക്കിന്റെ തനിപ്പകർപ്പാണ് മാൾട്ടിയെന്നാണ് ആരാധകരുടെ അഭിപ്രായം. 2022 ജനുവരി 15നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടക ​ഗർഭധാരണത്തിലൂടെ പെൺകു‍ഞ്ഞ് ജനിച്ചത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മുഴുവൻ പേര്. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത് 2017ൽ മെറ്റ്‌​ഗാല പുരസ്‌കാര വേദിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി