വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
Entertainment

'അപ്പു'വിന് മാംഗല്യം; നടി രക്ഷ രാജ് വിവാഹിതയായി 

സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ അര്‍ക്കജ് ആണ് വരന്‍. സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. രക്ഷ രാജ് അഭിനയിച്ച സാന്ത്വനം സീരിയലിലെ അപര്‍ണ (അപ്പു) എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു. 

വിവാഹത്തിന് സാന്ത്വനം സീരിയലിലെ സഹപ്രവര്‍ത്തകരായ നടി ചിപ്പി, രാജീവ് പരമേശ്വരന്‍, സജിന്‍, ഗോപിക അനില്‍, അച്ചു സുഗന്ധ് തുടങ്ങിയവര്‍ എത്തിയിരുന്നു. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ രഞ്ജിത്തും വിവാഹചടങ്ങില്‍ സംബന്ധിച്ചു.

 കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മോഡലിങ്ങിലും സജീവമാണ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലെത്തുന്നത്. വരൻ അർക്കജ് ഐടി പ്രൊഫഷനലാണ്. കഴിഞ്ഞ ദിവസം നടന്ന ഹല്‍ദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT