ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടി രക്ഷ രാജ് വിവാഹിതയാവുന്നു; പ്രണയം നിറച്ച് സേവ് ദി ഡേറ്റ്; വിഡിയോ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടയുകയാണ് സേവ് ദി ഡേറ്റ് വിഡ‍ിയോ

Author : സമകാലിക മലയാളം ഡെസ്ക്


‍
സീരിയൽ നടി രക്ഷ രാജ് വിവാഹിതയാവുന്നു. കോഴിക്കോട് സ്വദേശി അർക്കജ് ആണ് വരൻ. നാളെയാണ് വിവാഹം. സേവ് ദി ഡേറ്റ് പങ്കുവച്ച് താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് സേവ് ദി ഡേറ്റ് വിഡ‍ിയോ. 

കടൽത്തീരത്തു നിന്നുള്ളതാണ് പ്രണയാർദ്രമായ വിഡിയോ ഇതിനോടകം ആരാധകരുടെ ഹൃദയം കവർന്നു.  പേപ്പർ പ്ലൈൻ വെഡ്ഡിങ് ആണ്  സേവ് ദി ഡേറ്റ് പകർത്തിയത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. വിവാഹശേഷവും സീരിയലിൽ തുടരണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. 

 സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. അപർണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കോഴിക്കോട് സ്വദേശിയായ രക്ഷ കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങിലും സജീവമാണ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലും അഭിനയിച്ചു. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ