'പ്രിയപ്പെട്ട ജോൺപോളേട്ടൻ', അത്യപൂർവ പ്രതിഭാശാലിയെന്ന് മോഹൻലാൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 05:50 PM  |  

Last Updated: 23rd April 2022 05:59 PM  |   A+A-   |  

mohanlal_john_paul

ചിത്രം: ഫേയ്സ്ബുക്ക്

 

ൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്നു ജോൺ പോൾ എന്ന് നടൻ മോഹൻലാൽ. അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും മോഹൻലാൽ ഫേയ്സ്ബുക്കിൽ കുറിച്ചു. മോഹൻലാലിനെ കൂടാതെ മലയാള സിനിമയിലെ നിരവധി താരങ്ങളും ജോൺപോളിന് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. നടൻ മമ്മൂട്ടി നേരിട്ട് എത്തിയാണ് ആദരാഞ്ജലി നേർന്നത്. 

മോഹൻലാലിന്റെ കുറിപ്പ്

പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജോൺ പോളിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി, തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് താരം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ