ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഹോട്ടലിൽ താമസിക്കാൻ വയ്യ, ചെല്ലുന്നിടത്തെല്ലാം വീട് വേണം!; മുംബൈയിലും ​ഗോവയിലും ഉൾപ്പടെ അഞ്ച് വസതികൾ; രശ്മിക മന്ദാന അത്ര 'സിംപിൾ' അല്ല

ഗോവ, കൂർഗ്, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലായി  ഉണ്ടായിരുന്ന വീടുകൾക്ക് പുറമെ അടുത്തിടെയാണ് താരം മുംബൈയിലും വീട് സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഇപ്പോഴത്തെ മിന്നും താരമാണ് രശ്മിക മന്ദാന. അല്ലു അർജുനൊപ്പമുള്ള പുഷ്പ; ദി റൈസ് വൻ വിജയമായതോടെ താരത്തിന്റെ താരമൂല്യം ഏറിയിരിക്കുകയാണ്. അതിനിടെ ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് താരം  സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലൂടെ രശ്മികയുടെ അര​ങ്ങേറ്റം. കൂടാതെ അമിതാഭ് ബച്ചനൊപ്പമുള്ള ​ഗുഡ് ബൈയും അണിയറയിൽ ഒരുങ്ങുന്നു. സിനിമകൾക്കൊപ്പം തന്നെ വർധിക്കുന്ന താരത്തിന്റെ വസതികളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 

ബോളിവുഡിൽ സജീവമായതോടെ മുംബൈയിലും വീട്

വിവിധ ന​ഗരങ്ങളിലായി അഞ്ച് വീടുകളാണ് രശ്മികയ്ക്ക് സ്വന്തമായുള്ളത്. ഗോവ, കൂർഗ്, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലായി  ഉണ്ടായിരുന്ന വീടുകൾക്ക് പുറമെ അടുത്തിടെയാണ് താരം മുംബൈയിലും വീട് സ്വന്തമാക്കിയത്. ബോളിവുഡിൽ അവസരങ്ങൾ വർധിച്ചതോടെയാണ് മുംബൈയിലേക്ക് മാറാനുള്ള താരത്തിന്റെ തീരുമാനം. കഴിഞ്ഞ വർഷം പകുതിയോടെയാണ് മുംബൈയിലെ പുതിയ വീട്ടിലേക്ക് താരം താമസം മാറിയത്. 

നീണ്ട നാളുകൾ ഹോട്ടലുകളിൽ റൂമെടുത്തു കഴിയുന്നത് തീരെ ഇഷ്ടമല്ലാത്തതിനാലാണ് വ്യത്യസ്ത നഗരങ്ങളിലായി താരം വീടുകൾ സ്വന്തമാക്കിയത്. ഏറെ ഒതുക്കമുള്ളതും മനോഹരവുമായ വീട് എന്നാണ് മുംബൈയിലെ പുതിയ വീടിനെ രശ്മിക വിശേഷിപ്പിക്കുന്നത്. പ്രിയപ്പെട്ട വളർത്തു നായ ഓറയും രശ്മികയ്ക്കൊപ്പം ഇവിടെയുണ്ട്. കന്നഡയിലും തെലുങ്കിലും സജീവമായതോടെയാണ് താരം ഹൈദരാബാദിലും ബംഗളൂരുവിലും വീടുകൾ വാങ്ങിയത്. 

ഏതെങ്കിലും വീട് പറ്റില്ല

കർണാടകയിലെ കൂർ​ഗിലെ വീട്ടിലാണ് താരത്തിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. പച്ചപ്പിനു നടുവിൽ നിർമ്മിച്ച മനോഹരമായ ബംഗ്ലാവാണിത്. വീടിനു ചുറ്റുമുള്ള മരങ്ങളും ചെടികളും സ്ഥലത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനു പുറമേ സ്വകാര്യത ഉറപ്പുവരുത്താനും സഹായിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് മറ്റു ന​ഗരങ്ങളിലുള്ള താരത്തിന്റെ വീടുകളും. താമസിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഏതെങ്കിലും ഒരു വീട് വാങ്ങുകയില്ല രശ്മിക ചെയ്യുന്നത്. മനസ്സിന് അനുയോജ്യമായ സ്ഥലത്ത് ചേർന്നുപോകാനാവുന്ന ആളുകൾ ഉള്ളിടത്തു മാത്രമാണ് താരം വീട് വാങ്ങാറുള്ളത്. 

സിനിമ തിരക്കുകൾ കഴിഞ്ഞാൽ രശ്മിക ഏറ്റവും കൂടുതൽ സമയവും ചെലവഴിക്കുന്നത് തന്റെ വീട്ടിലാണ്. വീട്ടിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് താരം പങ്കുവയ്ക്കാറുള്ളത്. ബോളിവുഡ് സിനിമകൾക്കു പുറമെ നിരവധി തെന്നിന്ത്യൻ സിനിമകളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. പുഷ്പ രണ്ടാം ഭാ​ഗമാണ് ഇതിൽ ഏറ്റവും പ്രതീക്ഷയേറ്റുന്ന പ്രൊജക്റ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി