Revathy Sivakumar ഇൻസ്റ്റ​ഗ്രാം
Entertainment

നടി രേവതി ശിവകുമാർ വിവാഹിതയായി

കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിനിയാണ് രേവതി. ​

Author : സമകാലിക മലയാളം ഡെസ്ക്

നടി രേവതി ശിവകുമാർ വിവാഹിതയായി. കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് രേവതി. നന്ദു സു​ദർശൻ ആണ് രേവതിയ്ക്ക് താലി ചാർത്തിയത്. കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിനിയാണ് രേവതി. ​

ഗുരുവായൂരിൽ വച്ച് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ മൂന്ന് മക്കളിൽ ഒരാളായാണ് രേവതി എത്തിയത്.

ചിത്രത്തിന്റെ തമിഴ് റീമേക്കായ കുസേലനിലും രേവതി അഭിനയിച്ചിരുന്നു. മകന്റെ അച്ഛൻ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളായി രേവതി എത്തിയിരുന്നു. ഒരു വടക്കൻ സെൽഫി, വള്ളീം തെറ്റി പുള്ളീം തെറ്റി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലും രേവതി അഭിനയിച്ചിട്ടുണ്ട്.

Cinema News: Actress Revathy Sivakumar get married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു; 200 രൂപയിലേറെ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു