ഫയല്‍ ചിത്രം 
Entertainment

'നിങ്ങൾ ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കണം'; സുശാന്തിന്റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ റിയയുടെ വാക്കുകൾ

റിയാലിറ്റി എന്ന ഹാഷ്ടാ​ഗിനൊപ്പമാണ് താരത്തിന്റെ ഈ വാക്കുകൾ

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ റിയ ചക്രബർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. വലിയ കഷ്ടപ്പാടുകളിൽ നിന്നാണ് വലിയ ശക്തി കൈവരുന്നത് എന്നാണ് ഇൻസ്റ്റ​ഗ്രാമിലെ റിയയുടെ പോസ്റ്റ് തുടങ്ങുന്നത്. റിയാലിറ്റി എന്ന ഹാഷ്ടാ​ഗിനൊപ്പമാണ് താരത്തിന്റെ ഈ വാക്കുകൾ. 

'വലിയ കഷ്ടപ്പാടുകളിൽ നിന്നാണ് വലിയ ശക്തി കൈവരുന്നത്. നിങ്ങൾ ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കണം. ആ വിശ്വാസത്തിൽതന്നെ തുടരണം. സ്നേഹം...'' ഇതാണ് റിയയുടെ പോസ്റ്റ്. 

2020 ജൂൺ 14നായിരുന്നു സുശാന്തിന്റെ മരണവാർത്ത പുറത്തുവന്നത്. മുംബൈയിലെ വസതിയിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നീണ്ടനാൾ സുശാന്തുമായി പ്രണയത്തിലായിരുന്നു റിയ. താരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ റിയയുടെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായി.  മുംബൈയിലെ ബൈക്കുല്ല ജയിലിലായിരുന്നു റിയ ഒരു മാസം. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ദീർഘനാൾ സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിന്ന റിയ വനിതാദിനത്തിൽ അമ്മയുടെ കൈപിടിച്ചുള്ള ചിത്രം പങ്കുവച്ചാണ് തിരിച്ചെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT