നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കും ജയിൽ വാസത്തിനും ശേഷം നീണ്ട ഇടവേള അവസാനിപ്പിച്ച് സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി റിയ ചക്രബർത്തി. ജയിലിൽ നിന്ന് മോചിതയായി മാസങ്ങൾക്ക് ശേഷമാണ് റിയയുടെ ഈ തിരിച്ചുവരവ്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ അമ്മയുടെ കൈകൾ പിടിച്ചുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്.
"ഹാപ്പി വുമൺസ് ഡേ ടു അസ്... അമ്മയും ഞാനും...എന്നെന്നും ഒന്നിച്ച്... എന്റെ ശക്തി, എന്റെ വിശ്വാസം, എന്റെ കരുത്ത് - എന്റെ അമ്മ", എന്ന് കുറിച്ചാണ് റിയ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 27നാണ് ഇതിനുമുമ്പ് അവസാനമായി റിയ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾക്ക് ശേഷം തന്റെ അച്ഛനെ മാധ്യമങ്ങൾ വളയുന്ന ദൃശ്യങ്ങളായിരുന്നു അന്ന് നടി പങ്കുവച്ചത്.
കേസിൽ റിയ അടക്കം 33 പേർക്കെതിരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നടിയുടെ സഹോദരൻ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റിയ ചക്രബർത്തിയും സഹോദരനും നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. കുറ്റപത്രത്തിൽ പേരുള്ള 33 പേരിൽ എട്ടുപേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates