ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഈച്ച ആട്ടി ഇരിക്കുന്ന അവസ്ഥ, വീട്ടുകാരിയും ഭാര്യയുമായി ഒതുങ്ങാൻ തയാറെടുത്തു'; സന്തോഷം പങ്കുവച്ച് നടി റോഷ്ന

സിനിമയിൽ നിന്ന് ഓഫറുകൾ വരാതായതോടെ മേക്കപ്പ് ആർട്ടിസ്റ്റായി മുന്നോട്ടുപോവുകയായിരുന്നു റോഷ്ന

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി റോഷ്ന ആൻ റോയ്. നവാ​ഗതനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ഭഗവാൻ ദാസന്റെ രാമ രാജ്യം എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് റോഷ്ന എത്തുന്നത്. സിനിമയിൽ നിന്ന് ഓഫറുകൾ വരാതായതോടെ മേക്കപ്പ് ആർട്ടിസ്റ്റായി മുന്നോട്ടുപോവുകയായിരുന്നു റോഷ്ന. ഒരു വീട്ടുകാരിയായും ഭാര്യയുമൊക്കെ ആയി ഒതുങ്ങാനുള്ള തയാറെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഭഗവാൻ ദാസന്റെ രാമ രാജ്യത്തിലേക്ക് വിളി വന്നതെന്നും താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ആദ്യമായി സ്കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ പ്രതീതിയാണ് തനിക്കിപ്പോഴെന്നും റോഷ്ന പറഞ്ഞു. ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് റോഷന ആന്‍ റോയ്.  നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസ് ആണ് ഭർത്താവ്.

റോഷ്നയുടെ കുറിപ്പ് വായിക്കാം

അങ്ങനെ കുറച്ചു നാളത്തെ വലിയ കാത്തിരിപ്പിനോടുവിൽ ... ഞാനിതാ എന്റെ സന്തോഷത്തിലേക്ക്. 2019ൽ മേക്കപ്പ് ആൻഡ് ബ്യൂട്ടീഷൻ കോഴ്സിൽ ഡിപ്ലോമ എടുത്തു. ഒരുക്കുന്നത് ഇഷ്ടമുള്ള കാര്യമായതു കൊണ്ട് അതും കൂടെ കൊണ്ടുപോകണം എന്ന് ആഗ്രഹിച്ചാണ് പഠിച്ചത്. എന്തോ കൊറോണ വന്നപ്പോ എനിക്കതായിരുന്നു ആശ്രയം. ആ സമയത്തായിരുന്നു വിവാഹവും.

എന്റെ വിവാഹ ശേഷം ഒരു 6 മാസത്തിനു ശേഷം സിനിമയ്ക്കു വിലക്കുകളിൽ നിന്നു മോചനം. എല്ലാവരും വീണ്ടും തിരക്കു പിടിച്ച സമയത്തിലേക്ക്. അന്ന് എന്റെ കാര്യം നല്ല കോമഡി ആയിട്ടു പോകുന്നു. ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ.. ഞാൻ ഏതാണ്ടൊക്കെ അങ്ങനൊരു അവസ്ഥയിലായിരുന്നു. എങ്കിലും ഒന്നല്ലേൽ വേറെ, എന്നൊരു മൂഡിൽ  ഞാൻ പഠിച്ചതൊക്കെ കൂട്ടി ചേർത്ത് മേക്കപ്പ് വർക്ക് ചെയ്യാൻ തുടങ്ങി, വെറുതെ ഇരിക്കാനുള്ള മനസു അന്നുമില്ല ഇന്നുമില്ല..അത്രേ ഉള്ളൂ.

കോണ്ടാക്റ്റ്സ് കുറഞ്ഞിട്ടാകും എന്നൊക്കെ മനസിൽ തോന്നി, ഒരീസം ചുമ്മാ എല്ലാ കോണ്ടാക്റ്റ്സും പൊടിതട്ടി എടുത്തു എല്ലാർക്കും മെസേജ് അയച്ചപ്പോഴാണ് കാര്യങ്ങൾ വേറെ ലെവലിൽ പോയി കൊണ്ടിരിക്കുവാണെന്നു മനസിലായത്. അഭിനയ ജീവിതത്തിനു വിരാമം, വിവാഹ ശേഷം മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറിയ എന്നെ വിളിച്ചാൽ കാര്യമില്ലത്രേ... ഞാൻ പിന്നെന്താ പറയാ ...വഴിയേ പോണവർ എന്റെ ജീവിതം അങ്ങോട്ട് തീരുമാക്കുകയാണ്. എന്തായാലും ഇതറിഞ്ഞപ്പോൾ ഇച്ചിരി വിഷമിച്ചെങ്കിലും, കാര്യം ആക്കിയില്ല.

സ്വന്തമായി ഞാൻ തന്നെ ഇടയ്ക്കു മറന്നു പോയി തുടങ്ങി, എന്റെ കഴിവുകളെ. വീണിടം വിഷ്ണു ലോകം, അങ്ങനെ ഒരു വീട്ടുകാരിയായും ഭാര്യയുമൊക്കെ ആയി ഒതുങ്ങാനുള്ള തയാറെടുത്തു കൊണ്ടിരുന്ന ഞാൻ ഇങ്ങനെ ഒരു അന്തോം കുന്തോം ഇല്ലാണ്ട് നിൽക്കുമ്പോഴാണ് ഒരു തമിഴ് സിനിമ ചെയ്യുന്നത്, അതായിരുന്നു തുടക്കം.

ആ പ്രചോദനം കൊണ്ടാകാം ഇന്ന് കൃത്യമായി പറഞ്ഞാൽ 3 വർഷവും 4മാസവും കഴിയുമ്പോൾ മലയാള സിനിമയുടെ ഭാഗമാകുവാൻ ദൈവം വീണ്ടും എന്നെ നിയോഗിച്ചു. ആദ്യമായി സ്കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ പ്രതീതിയാണ് എനിക്കിപ്പോൾ. സിനിമ കിട്ടിയില്ലെങ്കിലും.. ഒരാൾ വിളിച്ചിട്ടു ഒരു കഥ പറഞ്ഞപ്പോൾ കിട്ടിയ സന്തോഷം എനിക്കു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

എന്തായാലും റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ‘ഭഗവാൻ ദാസന്റെ രാമ രാജ്യം’ എന്ന സിനിമയിലൂടെ ശക്തമായ ഒരു കഥാപാത്രമായി ഞാനും തിരിച്ചു വരുന്നു. ദൈവാനുഗ്രഹത്താൽ പൂജ, സ്വിച്ച് ഓൺ കർമങ്ങൾ ബഹുമാനപ്പെട്ട സിബി മലയിൽ സർ, ഷാജി കൈലാസ് സര്‍, ലിസ്റ്റിൻ ചേട്ടൻ, ടി.ജി. രവി ചേട്ടൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭംഗിയായി നടന്നു. ഇന്ന് തുടങ്ങുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT