ചിത്രം: ഫേസ്ബുക്ക് 
Entertainment

'കാന്‍ഡിഡ് ചിത്രങ്ങള്‍ എന്നെ നിരാശപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍'; രസകരമായ ഫോട്ടോകളുമായി സായി പല്ലവി 

"എങ്കിലും താന്‍ ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നു" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സായി കുറിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് സായി പല്ലവി. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട നായികാനടിയാണ് സായി. സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരം ഫേസ്ബുക്കില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. 

"കാന്‍ഡിഡ് ചിത്രങ്ങള്‍ എന്നെ നിരാശപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍" എന്നുകുറിച്ച് എട്ടോളം ഫോട്ടോകളാണ് നടി പങ്കുവച്ചത്. ഓരോ ചിത്രത്തിലും പല മുഖഭാവങ്ങളാണ് താരത്തിന്. പലപ്പോഴും കാമറയിലേക്ക് നോട്ടം പോലുമില്ല. "എങ്കിലും താന്‍ ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നു" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സായി കുറിച്ചിരിക്കുന്നത്. 

ചിത്രങ്ങള്‍ കണ്ട് 'ക്യൂട്ട്' എന്നാണ് ആരാധകര്‍ കുറിച്ചിരിക്കുന്ന കമന്റ്. സായിയുടെ എക്‌സ്പ്രഷന്‍ ഇഷ്ടപ്പെട്ടെന്നും കമന്റില്‍ വായിക്കാം. സായിക്കൊപ്പം സഹോദരി പൂജയെയും ചിത്രങ്ങളില്‍ കാണാന്‍ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി