സോഷ്യല്‍ മീഡിയയില്‍ സാമന്ത പങ്കുവെച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം
Entertainment

രാജ് നിധിമോറിന്റെ കൈ പിടിച്ച് സാമന്ത; 'ജീവിതത്തിന്റെ മഹത്തായ സുവർണ്ണ നിയമം’; ശ്യാമലി ഡെ പങ്കുവച്ച സ്റ്റോറികൾ ചർച്ചയാവുന്നു

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരം സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആരാധകരിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. എന്നാൽ ഈ അഭ്യൂഹങ്ങളെ ശക്തമാക്കുന്ന തരത്തിലുള്ള ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. യുഎസിലെ ഡെട്രോയിറ്റിൽ അവധിയാഘോഷിക്കുന്ന ചിത്രമാണ് സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരും പരസ്പരം കൈകോർത്ത് റോഡ് മുറിച്ചു കടക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

എന്നാൽ സാമന്ത ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ രാജ് നിധിമോറിന്റെ മുൻ ഭാര്യ ശ്യാമലി ഡെ പങ്കുവച്ച സ്റ്റോറികളും ചർച്ചയാവുകയാണ്. ‘ജീവിതത്തിന്റെ മഹത്തായ സുവർണ്ണ നിയമം’ എന്നാണ് ശ്യാമലി പങ്കുവച്ച സ്റ്റോറിയുടെ തലക്കെട്ട്. ‍മതപരമായ ചില വാചകങ്ങളാണ് ഇതിലുള്ളത്. ‘ബ്രാഹ്മണമതം: ഇതാണ് കടമയുടെ ആകെത്തുക. നിങ്ങളോട് ചെയ്താൽ വേദനയുണ്ടാകാകുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവരോട് ചെയ്യരുത്. ബുദ്ധമതം: നിങ്ങൾക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ നിങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കരുത്. ഇത്തരത്തിൽ കർമത്തെക്കുറിച്ച് വിവിധ മതങ്ങളുടെ വചനങ്ങളാണ് ശ്യാമിലി ഡെ പങ്കുവച്ചത്. ക്രിസ്തുമതം, കൺഫ്യൂഷ്യനിസം, ഇസ്ലാം, ജൂതമതം, സൊറോസ്ട്രിയനിസം, താവോയിസം എന്നിവയിൽ നിന്നുള്ള വചനങ്ങൾ സ്റ്റോറിയിലുണ്ട്.

ഭഗവാൻ കൃഷ്ണനെ പരാമർശിക്കുന്ന ഉദ്ധരണിയാണ് ശ്യാമിലിയുടെ മറ്റൊരു സ്റ്റോറി. സ്റ്റോറി ഇപ്രകാരം: ‘അർജുന‍ൻ: 'വിജയമോ പരാജയമോ അല്ലെങ്കിൽ, പിന്നെ എന്താണ് പ്രധാനം?' കൃഷ്ണൻ: 'ധർമ്മം മാത്രമാണ് പ്രധാനം.' ഇതാദ്യമായല്ല ശ്യാമിലി ഇത്തരത്തിലുള്ള പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ രാജ് നിധിമോറുമൊത്തുള്ള ചിത്രങ്ങൾ സാമന്ത പോസ്റ്റ് ചെയ്തപ്പോഴും ശ്യാമിലി സമാനമായ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.

സാമന്തയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.'നിങ്ങൾ തമ്മിൽ റിലേഷൻ ഷിപ്പിലാണെ വാര്‍ത്ത സത്യമാണോ?','നിങ്ങൾ വീണ്ടും പുഞ്ചിരിക്കുന്നത് കാണുന്നതിൽ സന്തോഷം',എന്നിങ്ങനെ സാമാന്തയ്ക്ക് അനുകൂലമായ രീതിയിലുള്ള കമന്റുകളാണ് വരുന്നത്. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്ന വാർത്തകളിൽ ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല.

Actress Samantha Ruth Prabhu shared photos of herself with director Raj Nidimoru. The pictures shared are such that rumors that the two are in love are strong. Later, the stories shared by Raj Nidimoru's ex-wife Shyamali De are also becoming a topic of discussion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT