ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഒന്നായിട്ട് ഒൻപത് വർഷം; സന്തോഷം പങ്കുവച്ച് സംവൃത സുനിൽ, ചിത്രങ്ങൾ

വിവാഹദിനത്തിനെ ചിത്രവും താരം ആരാധകർക്കായി പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് സംവൃത സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വിവാഹദിനത്തിനെ ചിത്രവും താരം ആരാധകർക്കായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. സിനിമയിലുള്ളവരും ആരാധകരുമടക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്. 

2012 ലായിരുന്നു അഖിലുമായുളള സംവൃതയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

അ​ഗസ്ത്യയും രുദ്രയും

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

EXPLAINER|സ്വകാര്യ മേഖലയിലെ ശമ്പളം നോൺ-ക്രീമിലെയറിന് വിനയാകുമോ? ഒബിസി സംവരണത്തെ ബാധിക്കുന്ന ഹൈക്കോടതി വിധി അറിയേണ്ടതെല്ലാം

നിപ ബാധിച്ച് ചികിത്സയിലിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി; സാധാരണ നിലയിലേക്ക്

Happy Friendship Day 2025: സൗഹൃദ ദിനം ഇങ്ങെത്തി, സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍ നേരാം

ഇന്ത്യക്ക് ആശ്വാസം, ബുംറ ശ്രീലങ്കയിൽ 2 ടെസ്റ്റും കളിക്കും

ഇന്ത്യന്‍ ബോക്‌സ് ഓഫീസിന് 'ബ്രാന്റ് ന്യൂ' രാജാവ്; വീണത് ഷാരൂഖും രണ്‍വീറും; കേരളത്തിലും റെക്കോര്‍ഡ്