ചിത്രം: ഫേസ്ബുക്ക് 
Entertainment

'മറ്റൊരാളെ കളിയാക്കാൻ ചൊറിയുമ്പോൾ ഒന്നോർക്കണം'; തടിയെ പരിഹസിക്കുന്നവരോട് സനൂഷ

ഐ ലവ് മൈ ബോഡി തുടങ്ങിയ ഹാഷ്ടാഗുകളും നടി കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടിയെ പരിഹസിക്കുന്നവർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി സനൂഷ സന്തോഷ്. തന്നെക്കാളധികം തന്റെ ശരീരത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോടായി ബോഡി ഷെയിമിങ് നടത്തുമ്പോൾ ഓർത്തിരിക്കേണ്ട കാര്യം പറഞ്ഞാണ് താരത്തിന്റെ കുറിപ്പ്. രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്ന് വിരലുകൾ നിങ്ങൾക്ക് നേരെയാണ് എന്ന് ആലോചിക്കാനാണ് സനൂഷ ഓർമ്മിപ്പിക്കുന്നത്. യെസ് ഐ ലോസ്റ്റ് വെയിറ്റ്, സ്റ്റോപ് ബോഡിഷെയിമിങ്, ഐ ലവ് മൈ ബോഡി തുടങ്ങിയ ഹാഷ്ടാഗുകളും നടി കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 

സനൂഷയുടെ കുറിപ്പ്

ഓ അതെ!!
എന്റെ തടിയെക്കുറിച്ച് പറയുന്ന എല്ലാവരോടും, എന്നെക്കാളധികം എന്റെ ശരീരഭാരത്തെക്കുറിച്ച് ആകുലപ്പെടുന്നവരോട്... പ്രിയപ്പെട്ടവരെ നിങ്ങൾ ജീവിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സുന്ദരിയായി ഇരിക്കാനും വേണ്ടിമാത്രമല്ല. ആരുടെയെങ്കിലും ശരീരത്തിന്റെ പേരിൽ ഒരുപാട് ചോറിച്ചിൽ വരുമ്പോൾ എപ്പോഴും ഒന്ന് ഓർക്കണം, നിങ്ങൾ ഒരാളുടെ നേർക്ക് രണ്ട് വിരൽ ചൂണ്ടുമ്പോൾ അവിടെ മറ്റു മൂന്ന് വിരലുകൾ നിങ്ങൾക്ക് നേരെയാണുള്ളത്. നിങ്ങളും പെർഫെക്ട് അല്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങൾ ശ്രദ്ധിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT