ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്ന്'; ഭർത്താവിനൊപ്പമുള്ള ചിത്രത്തിന് ശരണ്യയുടെ കുറിപ്പ് 

ശരണ്യ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ ക്യാപ്ഷനാണ് ശ്രദ്ധനേടുന്നത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ സജീവമായ മലയാള നടിമാരിൽ ഒരാളാണ് നടി ശരണ്യ മോഹൻ. ഇൻസ്റ്റ​ഗ്രാമിലൂടെ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശരണ്യ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ ക്യാപ്ഷനാണ് ഇപ്പോൽ ശ്രദ്ധനേടുന്നത്. 

ഭർത്താവിനൊപ്പമുള്ള ചിത്രമാണ് ശരണ്യ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ കാണുമ്പോൾ ആളുകൾ പറഞ്ഞേക്കാവുന്ന ഒരു കമന്റിനെക്കുറിച്ച് ഭർത്താവിനോട് പങ്കുവച്ച ആശങ്കയാണ് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഭർത്താവ് അരവിന്ദിനോട് സംസാരിക്കുന്നതുപോലെയാണ് ഇത്. 

Me : " ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ "
Him :" എന്തിനു? "
Me : "ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു "
Him: " അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നൻസി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ്‌ ഇട് "
Me : "അപ്പോൾ ഡയലോഗ് വരും പോയി exercise ചെയ്യാൻ.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. "
Him : "അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ്‌ ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു "
Me : "ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങൾ എന്തിനാ വയർ അകത്തേക്ക് വയ്ക്കണേ?"
Him: " ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് ആർക്കേലും തോന്നിയാലോ.." , എന്നാണ് ശരണ്യയുടെ ക്യാപ്ഷൻ. 

നല്ല ചിത്രവും അതി​ഗംഭീര ക്യാപ്ഷനും എന്നാണ് കമന്റ്ബോക്സിൽ ചിലർ കുറിച്ചിരിക്കുന്നത്. ക്യാപ്ഷനിലൂടെ നടി പങ്കുവച്ച സന്ദേശത്തെ പിന്തുണച്ച് അമ്മമാരായ ചിലരും കമന്റ് കുറിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT