ശ്രദ്ധ കപൂർ ഇൻസ്റ്റ​ഗ്രാം
Entertainment

'ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യർ മാത്രമായിരിക്കണമെന്ന് ആരാണ് പറഞ്ഞത് ?'; പോസ്റ്റുമായി ശ്രദ്ധ കപൂർ

താരങ്ങളടക്കം നിരവധി പേരാണ് ശ്രദ്ധയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ പ്രിയനായികമാരിലൊരാളാണ് ശ്രദ്ധ കപൂർ. സ്ത്രീ 2 ആണ് ശ്രദ്ധയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ സൗഹൃദ ദിനത്തോടനുബന്ധിച്ച് താരം പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. തൻ്റെ പ്രിയപ്പെട്ട വളർത്തുനായ ഷൈലോയ്‌ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ പങ്കുവച്ചിരിക്കുന്നത്.

ഷിറ്റ്‌സു ഇനത്തിൽപ്പെട്ട ഷൈലോയെ കൊഞ്ചിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു. "ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യർ മാത്രമായിരിക്കണമെന്ന് ആരാണ് പറഞ്ഞത് ?"- എന്നാണ് ശ്രദ്ധ ചിത്രങ്ങൾക്കൊപ്പം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് ശ്രദ്ധയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. 2018 ൽ അമർ കൗശിക് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ സ്ത്രീയുടെ രണ്ടാം ഭാ​ഗമാണ് സ്ത്രീ 2.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തും. തമന്ന, രാജ്കുമാർ റാവു, വരുൺ ധവാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ആജ് കി രാത് എന്ന് തുടങ്ങുന്ന ​ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. തമന്ന ആയിരുന്നു ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം