നടി ശ്രുതി സേത്ത്/ ചിത്രം: ഇന്‍സ്റ്റഗ്രാം 
Entertainment

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ശ്രുതി സേത്ത്; ആരോഗ്യത്തെ മുതലെടുക്കരുതെന്ന് മുന്നറിയിപ്പ് 

ഹോസ്പിറ്റലില്‍ നിന്നുള്ള ഒരു ചിത്രവും ശ്രുതി പങ്കുവച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

43കാരിയായ ബോളിവുഡ് നടി ശ്രുതി സേത്ത് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. നടി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം പുറത്തുവിട്ടത്. ഹോസ്പിറ്റലില്‍ നിന്നുള്ള ഒരു ചിത്രവും ശ്രുതി പങ്കുവച്ചിട്ടുണ്ട്. ആരും ആരോഗ്യ കാര്യങ്ങള്‍ നിസാരമായി കാണരുതെന്ന മുന്നറിയിപ്പാണ് നടി നല്‍കിയിരിക്കുന്നത്.

'2020 തനിക്കും കുടുംബത്തിനും അവസാനത്തെ ആഘാതം തന്നിരിക്കുകയാണ്. അത് എന്റെ ഒരു അടിയന്തര ശസ്ത്രക്രിയയിലാണ് ചെന്നെത്തിയത്. എന്റെ എല്ലാ ക്രിസ്മസ് ന്യൂ ഇയര്‍ പദ്ധതികളും മാറ്റിവച്ചു. ഒരു വലിയ ആരോഗ്യപ്രശനം ഒഴിവാക്കിയതില്‍ ഞാന്‍ നന്ദി പറയുകയാണ്. എനിക്ക് തോന്നുന്നും ഞാന്‍ ഇതുവരെ ജീവിതത്തില്‍ പഠിക്കേണ്ടിയിരുന്നു ഒരു വലിയ പാഠം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു എന്ന്, പക്ഷെ ഇപ്പോള്‍ അതെനിക്ക് മനസ്സിലായി. ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെ മുതലെടുക്കരുത്, ഒരിക്കലും', ശ്രുതി കുറിച്ചു. 

ആശുപത്രി പഠിപ്പിച്ചുകൊടുത്ത ചില കാര്യങ്ങളും ശ്രുതി പങ്കുവച്ചിട്ടുണ്ട്. സംഭവിച്ച എല്ലാകാര്യത്തിനും താന്‍ സന്തോഷവതിയാണെന്നും 2020 കരുതിവച്ചിരുന്ന അവസാന ആഘാതം ഇതാണെന്ന് കരുതുന്നെന്നും നടി പറയുന്നു. ഈ വര്‍ഷത്തിന്റെ സവിശേഷത ഓര്‍ത്തിരിക്കാന്‍ ശരീരത്തില്‍ കുറച്ച് പാടുകളും ബാക്കിയായിട്ടുണ്ടെന്ന് പറയുകയാണ് നടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT